ഡോ. എബ്രഹാം സുനില്‍ ലിങ്കണ്‍ന്റെ സംസ്‌കാരം ശനിയാഴ്ച


OCTOBER 14, 2020, 10:48 AM IST

ഡോ. എബ്രഹാം സുനില്‍ ലിങ്കണ്‍ന്റെ സംസ്‌കാരം ശനിയാഴ്ച

ലെബക്ക്: മാര്‍ത്തോമ്മ സഭയുടെ മുന്‍ കൗണ്‍സില്‍ അംഗവും നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മുന്‍ ട്രഷറാറും അത്മായ നേതാക്കളില്‍ പ്രമുഖനും ആയിരുന്ന ഹരിപ്പാട് കാര്‍ത്തികപ്പള്ളി പാണ്ടിയാലക്കല്‍ പരേതനായ ഡോ. ജോണ്‍ പി ലിങ്കണ്‍ന്റെ മകന്‍ ഡോ. എബ്രഹാം സുനില്‍ ലിങ്കണ്‍ (47) നിര്യാതനായി.

പ്രമുഖ ന്യുറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ആനി ലിങ്കണ്‍ ആണ് മാതാവ്. ഹ്യുസ്റ്റണില്‍ ഉള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സെന്ററില്‍ ന്യുറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസര്‍ ആയ ഡോ. ജോണ്‍ അനില്‍ ലിങ്കണ്‍ സഹോദരനും ലീന റെയ്ച്ചല്‍ റോ (ലെബക്ക്) സഹോദരിയും ആണ്.

ഒക്ടോബര്‍ 17 ശനിയാഴ്ച്ച ഉച്ചക്ക് 12.30 മുതല്‍ 1.30 മണി വരെ ലെബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (101 E 81st Street, Lubbock, Texas 79404 ) പൊതുദര്‍ശനവും തുടര്‍ന്ന് നടത്തുന്ന സംസ്‌കാര ശുശ്രുഷക്ക് ശേഷം റെസ്റ്റ് ഹെവെന്‍ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (5740 West 19th Street, Lubbock, TX 79407) സംസ്‌കാരം നടത്തപെടുന്നതാണ്.

പ്രത്യേക സാഹചര്യത്തിന് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയപ്പെട്ടാണ് സംസ്‌കാര ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത് എന്ന് ഇടവക വികാരി റവ. സോനു വര്‍ഗീസ് അറിയിച്ചു. സംസ്‌കാര ശുശ്രുഷകള്‍ Unitedmedialive.com എന്ന വെബ്‌സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലീന റെയ്ച്ചല്‍ റോ 806 438 6051

- (ഷാജി രാമപുരം)