ഡോ. സാം ചാക്കോ


SEPTEMBER 7, 2023, 7:59 AM IST

ഡോ. സാം ചാക്കോ

ഷിക്കാഗോ:  മെഴുവേലി ചിറമണ്ണില്‍ പുല്ലേലില്‍ കുടുംബംഗമായ ഡോ സാം ചാക്കോ (81) അന്തരിച്ചു. ദിര്‍ഘകാലമായി കരോള്‍ സ്ട്രീമില്‍ കുടുംബത്തൊടൊപ്പം താമസിച്ചു വരികയായിരുന്നു. പരേതരായ പാസ്റ്റര്‍ സി ചാക്കോ ( കുഴിക്കാല ചാക്കോച്ചായന്‍) ശോശാമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കള്‍. ഇടയാറന്മുള ചെല്ലിമലയില്‍ ഓമന (മോള്‍സി)യാണ് ഭാര്യ. റോഷന്‍ ചാക്കോ, റിനെ ചാക്കോ എന്നിവര്‍ മക്കളും കുഞ്ഞമ്മ പോള്‍ (മുംബൈ ) സഹോദരിയുമാണ്.

അര്‍ബന്‍ പ്ലാനിംഗില്‍  ഷിക്കാഗോയില്‍ ഉള്ള യു ഐ സി യില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം  കമ്മ്യൂണിറ്റി ആന്‍ഡ് ഇക്കണോമിക് ഡെവലപ്പ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള ലോ ഇന്‍കം ഹോം എനര്‍ജി അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ  വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.  ഗവണ്മെന്റിന്റെ നിരവധി ജനോപകാര പദ്ധതികള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം തന്റെ സേവന സമയത്തു ശ്രദ്ധിച്ചിരുന്നു.

മെമ്മോറിയല്‍ സര്‍വീസ്  സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച വൈകിട്ടും ശവസംസ്‌കാരശ്രുശുഷകള്‍ പിറ്റേ ദിവസം ശനിയാഴ്ച രാവിലെയുംവിന്‍ഫീല്‍ഡിലുള്ള ഫെയ്ത് ബ്രിഡ്ജ് ചര്‍ച്ചില്‍ നടക്കും. ( Faith Bridge Church, Assemblies of God Winfield, OS 347 Jefferosn Street, Winfield, IL)

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് ഫിലിപ്പ് 630 709 2535, റോയ് ജോര്‍ജ് 630 877 3091.

വാര്‍ത്ത: കുര്യന്‍ ഫിലിപ്പ് ഷിക്കാഗോ