ഏലിയാമ്മ ചാക്കോ


SEPTEMBER 10, 2021, 7:36 PM IST

ഏലിയാമ്മ ചാക്കോ

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി സി മാത്യുവിന്റെ മാതാവ് ഏലിയാമ്മ ചാക്കോ (98) നിര്യാതയായി. സംസ്‌കാര ശുശ്രുഷ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ്, ഇടവക വികാരി ഫാ. മാത്യു ഉതുപ്പാന്‍ (ചെറുകാരെത്ത്) മുതലായവരുടെ മുഖ്യ കാര്‍മികത്വത്തില്‍ സെപ്തംബര്‍ 13നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് സെന്റ് മേരിസ് ക്‌നാനായ സിറിയന്‍ യാക്കോബായ ചര്‍ച്ചില്‍ നടക്കും. അതെ ദിവസം ഉച്ചക്ക് 12 മണി മുതല്‍ രണ്ടു മണി വരെ കവിയൂരിലെ ഭവനത്തില്‍ (കൊടിഞ്ഞൂര്‍ ഹെബ്രോന്‍) പൊതുദര്‍ശനം ഉണ്ടായിരിക്കും. പിന്നീട് ഇരവിപേരൂര്‍ സെയിന്റ് മേരിസ് ക്‌നാനായ ചര്‍ച്ചില്‍ പണികഴിപ്പിച്ചിട്ടുള്ള കുടുംബ കല്ലറയില്‍ മൃതദേഹം സമുദായ ആചാരങ്ങളോടെ സംസ്‌കരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ശുശ്രൂഷകള്‍.

മക്കള്‍: മേരി തോമസ് (പൊന്മണി), തങ്കമ്മ ജോസഫ്, പി സി ജോസ്, പി സി മാത്യു, ഗീത ഷാജി. മരുമക്കള്‍: തോമസ് മാത്യു (സോമര്‍ പരവത്തോടത്തില്‍ റാന്നി), സി കെ ജോസഫ് ചൂരക്കാട്ടു ചിറമേല്‍ (കറ്റോട്), ലിസ്സി ജോസ് മാമ്പഴക്കേരില്‍, ഡെയ്‌സി മാത്യു പീലിത്തറയില്‍, ഷാജി കുറ്റിയില്‍ (ഓതറ).

പി സി മാത്യുവിന്റെ മാതാവിന്റെ ദേഹവിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, അമേരിക്കന്‍ റീജിയന്‍, വിവിധ പ്രൊവിന്‍സ് ഭാരവാഹികള്‍  അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി സി ജോസ് 91 9495313133 (ഇന്ത്യ),   

പി സി മാത്യു 972 999 6877  (വാട്‌സാപ്)

- ജീമോന്‍ റാന്നി