ജോര്‍ജ്ജ് തെക്കേമലയുടെ മാതാവ് നിര്യാതയായി


OCTOBER 14, 2020, 8:54 AM IST

ജോര്‍ജ്ജ് തെക്കേമലയുടെ മാതാവ് നിര്യാതയായി

ഹ്യൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതനായ ടി ടി ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (89) നിര്യാതയായി. സംസ്‌കാരം 17ന് ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാര്‍ ബസ്ഹാനനിയ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ചന്ദനപ്പള്ളി പുത്തന്‍കാവില്‍ കുറ്റിവടക്കേതില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോര്‍ജ്ജ് വര്‍ഗീസ് (രാജന്‍, ദോഹ), ജോര്‍ജ്ജ് തെക്കേമല (വില്‍സണ്‍,   ഏഷ്യാനെറ്റ് യു എസ് എ ഹ്യൂസ്റ്റണ്‍  പ്രതിനിധി, പ്രൊഡ്യൂസര്‍ അമേരിക്കന്‍ ജാലകം), വത്സമ്മ തോമസ് ( ആറന്മുള), സൂസി മാത്യു ( കോടുകുളഞ്ഞി),  ലീലാമ്മ ജോണ്‍ (ഫ്‌ളോറിഡ).

മരുമക്കള്‍: ഷേര്‍ലി വര്‍ഗീസ് (ദോഹ), അനിത തോമസ് ( ഹ്യൂസ്റ്റണ്‍), പി  എന്‍ തോമസ് (ആറന്മുള), പരേതനായ പി ഒ മാത്യു ( കോടുകുളഞ്ഞി), എന്‍ ജി  ജോണ്‍ ( ഫ്‌ളോറിഡ).

വിവരങ്ങള്‍ക്ക്.ജോര്‍ജ്ജ് തെക്കേമല 91 907 432 6417

- സജി പുല്ലാട്‌