ജോര്‍ജ് ജോസഫ് (സജി) ചക്കാലക്കുന്നേല്‍


SEPTEMBER 25, 2021, 8:12 AM IST

ജോര്‍ജ് ജോസഫ് (സജി) ചക്കാലക്കുന്നേല്‍

പാം ബീച്ച്, സൗത്ത് ഫ്‌ലോറിഡ: മൂവാറ്റുപുഴ വാഴക്കുളം ചക്കാലക്കുന്നേല്‍ പരേതനായ സി.വി ജോസഫിന്റെ പുത്രന്‍ ജോര്‍ജ് ജോസഫ് (സജി-45) സെപ്റ്റം. 24 വെള്ളിയാഴ്ച അന്തരിച്ചു. ഏതാനും ദിവസങ്ങളായി വെസ്റ്റ് പാം ബീച്ചിലുള്ള ജോണ്‍ എഫ് കെന്നഡി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്നു.

കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളിയിലെ സജീവ അംഗമായിരുന്നു.

അനോയിന്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രിയിലൂടെ അനേകരെ വിശ്വാസ ചൈതന്യത്തിലേക്കു നയിക്കാന്‍ നിരന്തരം ശ്രമിച്ച വ്യക്തിയായിരുന്നു.

മാതാവ്: മരിയ ജോസഫ് (വൈക്കം പാഞ്ചാറ കുടുംബാംഗം)

ഭാര്യ: ഷിബി ജോര്‍ജ് വെസ്റ്റ് പാം ബീച്ച് വെറ്ററന്‍ മെഡിക്കല്‍ സെന്ററിലെ ക്ലിനിക്കല്‍ നഴ്‌സ് കോര്‍ഡിനേറ്റര്‍ ആണ്.

മക്കള്‍: ഷോണ്‍ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എലിസബത്ത് , തെരേസ എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമാണ്.

സഹോദരങ്ങള്‍: സപ്ന മത്തായി & ഗില്‍സണ്‍ മത്തായി (USA ), ജോമി ജോസഫ് & ദീപ ജോമി (UAE)

സംസ്‌കാരം പിന്നീട് വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തോമസ് 832 580 9445