ജോർജ് കെ. വർഗീസ് ന്യു യോർക്കിൽ നിര്യാതനായി 


NOVEMBER 19, 2020, 9:20 PM IST

ജോർജ് കെ. വർഗീസ് ന്യു യോർക്കിൽ നിര്യാതനായി 

ന്യു യോർക്ക്: മേക്കൊഴുർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ.വർഗ്ഗീസ് (കുഞ്ഞുമോൻ) ന്യു യോർക്കിൽ നിര്യാതനായി. 78 വയസായിരുന്നു. തൃശൂർ നെല്ലിക്കുന്ന് തിരുന്നൽവേലി കുടുംബാംഗമായ എൽബിയാണ് ഭാര്യ. ബിജു വർഗീസ്, ഷൈനി വർഗീസ്, ക്രിസ്റ്റിന വർഗീസ് എന്നിവർ മക്കൾ.

നവംബർ 19 വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ചാപ്പൽ, ഗാർഡൻ സിറ്റി പാർക്ക്, ന്യു യോർക്കിൽ  പൊതുദർശനം ഒരുക്കും. നവംബർ 20 വെള്ളിയാഴ്ച സംസ്കാര ശുശ്രൂഷകൾ നടത്തും. പാർക്ക് ഫ്യൂണറൽ ചാപ്പലിൽ ആയിരിക്കും ശുശ്രുഷകൾ. തുടർന്ന് ഓൾ സെയിന്റ്സ് സെമിത്തേരി, ഗ്രേറ്റ് നെക്ക് ന്യു യോർക്കിൽ സംസ്കാരം നടത്തും. 

sojimediausa.com/live ഇൽ സംസ്കാരത്തിന്റെ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബിജു വർഗീസ് 347 534 6144 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.