കണ്ണൂര്‍ സ്വദേശി ജയ്മി ജോണ്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി


SEPTEMBER 8, 2019, 2:09 PM IST

കണ്ണൂര്‍ സ്വദേശി ജയ്മി ജോണ്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: കണ്ണൂര്‍ സേദേശിയും ന്യൂയോര്‍ക്ക്   ലോംഗ് ഐലന്‍ഡ് ഫ്രാങ്ക്ലിന്‍ സ്‌ക്വയറിലെ താമസക്കാരനുമായ താമസിക്കുന്ന ജയ്മി ജോണ്‍ (43) നിര്യാതനായി. കണ്ണൂര്‍ ചെമ്പേരി തെക്കേടത്ത് ടി.ടി. ഉലഹന്നാന്റെയും മേരിക്കുട്ടി ജോണിന്റെയും പുത്രനാണ്. ക്രീഡ്മോര്‍ സൈക്കിയാട്രിക്ക് ഫെസിലിറ്റിയില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു.

ബെത്ത്പേജിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിലെ സജീവാംഗമായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ സ്പോര്‍ട്ട്സിലും ശോഭിച്ചു. കേരളത്തിലും സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു.

ഇളംകുളം ചെരിപുറം ചെറിയാന്റെയും ഏലിയാമ്മയുടെയും പുത്രി ബിന്‍സി ആണു ഭാര്യ. ഹാന, ജോഷ്വ എന്നിവര്‍ മക്കള്‍.

ജെയ്സന്‍, ജയേഷ്, ജെയ്ജി, എന്നിവര്‍ സഹോദരരും ജാസ്മിന്‍ സഹോദരിയുമാണ്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 10 ചൊവ്വ 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 11 ബുധന്‍ രാവിലെ 9 മണി: സെന്റ് മേരീസ് സീറോ മലബാര കാത്തലിക്ക് ചര്‍ച്ച്, 926 റൗണ്ട് സ്വാമ്പ് റോഡ്, ഓള്‍ഡ് ബെത്ത് പേജ്, ന്യു യോര്‍ക്ക്-11804