ജാനകി നായരുടെ പൊതുദർശനം ജൂലൈ 12,വെള്ളിയാഴ്ച്ച


JULY 11, 2019, 4:30 AM IST

ജാനകി നായരുടെ പൊതുദർശനം ജൂലൈ 12,വെള്ളിയാഴ്ച്ച

ന്യൂയോർക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂ ജേഴ്സിയിലെ  പ്രമുഖ വ്യവസായിയും എം.ബി.എൻ  ഫിനാൻഷ്യൽ  ഗ്രൂപ്പിന്റെ ചെയർമാനും  തിരുവനന്തപുരം, തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവൻ നായർ ഗീത ദമ്പതികളുടെ  മകളും രാജശ്രീ ഭാസ്കര പിള്ളയുടെ കൊച്ചുമകളുമായ   ജാനകി അവുലിയ (ജാനു നായർ) (37) ന്യൂ ജേഴ്സിയിൽ അന്തരിച്ചു. ഭർത്താവ് മഹേശ്വർ അവുലിയ .മകൾ നിഷിക അവുലിയ.സഹോദരൻ ഭാസ്കർ നായർ, സഹോദര ഭാര്യ അനാമിക നായർ..പ്രമുഖ ഫിനാൻഷ്യൽ കമ്പനികളായ ആയ, ജെ ,പി മോർഗൻ, ഗോൾഡ്മാൻ സാക്സിലും പ്രവർത്തിച്ചിരുന്ന ജാനു സി.എൽ.എസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഡയറക്ടർ ആയും പ്രവർത്തിച്ചു.  ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ,കൃത്യതയോടെ നടപ്പിൽ വരുത്തുവാനുള്ള അർപ്പണ ബോധം സി.എൽ.എസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഡയറക്ടർ പദവിയിൽ വരെ എത്തിച്ചു. അമേരിക്കൻ  സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജാനു നായരുടേത്.പൊതുദർശനം:ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ ന്യൂ ജേഴ്സിയിൽ  ഉള്ള ബ്രാഞ്ചബർഗ് ഫ്യൂണറൽ ഹോം (Branchburg Funeral Home, 910 US-202,Branchburg, NJ  08876 )ക്രിമിനേഷൻ : ജൂലൈ 13, 2019 ശനിയാഴ്ച്ച രാവിലെ 8.45 മുതൽ 10.45 വരെ ഫ്രാങ്ക്‌ളിൻ മെമ്മോറിയൽ പാർക്കിൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 )  മരണനന്തര ശുശ്രൂഷകള്‍ക്കുശേഷം.