ജോബി ജോണ്‍ ഹൂസ്റ്റണില്‍ നിര്യാതനായി


SEPTEMBER 19, 2022, 6:50 PM IST

ജോബി ജോണ്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: കോഴിക്കോട് കല്ലാനോട് കലമറ്റത്തില്‍ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെ എസ് ഇ ബി എഞ്ചിനീയര്‍, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചര്‍, കല്ലാനോട് എല്‍ പി സ്‌കൂള്‍) മകന്‍ ജോബി ജോണ്‍ (48) ഹൂസ്റ്റണില്‍ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമിയാണ് ഭാര്യ.

മക്കള്‍: അശ്വിന്‍, ഐലിന്‍, ആരോണ്‍ (മൂവരും ഹൂസ്റ്റണില്‍ വിദ്യാര്‍ഥികള്‍).

സഹോദരങ്ങള്‍: ഷാജി ജോണ്‍ (ബാംഗ്ലൂര്‍), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍ (ഓസ്‌ട്രേലിയ). മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്‌കാരം ഹൂസ്റ്റണില്‍ പിന്നീട് നടക്കും.