ജോണ്‍ എബ്രഹാം ഡിട്രോയിറ്റില്‍ നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച 


JANUARY 12, 2021, 6:21 PM IST

ജോണ്‍ എബ്രഹാം ഡിട്രോയിറ്റില്‍ നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച 

ഡിട്രോയിറ്റ്: ചെങ്ങന്നൂര്‍ മംഗലം പൈനുംമൂട്ടില്‍ ജോണ്‍ എബ്രഹാം (അപ്പു- 68) ഡിട്രോയിറ്റില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ ഇടനാട് തയ്യില്‍ വീട്ടില്‍ പരേതനായ ടി ഐ ജോര്‍ജിന്റെ മകള്‍ ഏലിയാമ്മ ജോണ്‍ (കുഞ്ഞുമോള്‍) ആണ് ഭാര്യ. 

മക്കള്‍: നിഷാ സാമുവല്‍, അനീഷ് ജോണ്‍ (ഇരുവരും ഡിട്രോയിറ്റ്):   

മരുമക്കള്‍: ജിമ്മി സാമുവല്‍, സ്‌നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്): 

കൊച്ചുമക്കള്‍: അനായ, നോഹ, നിയാ, നെഹമിയ.

ആദ്യഭാഗ സംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും 2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 7:30 മുതല്‍ 11:00 മണി വരെ ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (വാറന്‍) വെച്ചും തുടര്‍ന്നുള്ള ശുശ്രൂഷയും സംസ്‌കാരവും 11.30ന് റോച്ചസ്റ്റര്‍ മിഷിഗണിലുള്ള ഗാര്‍ഡിയന്‍ ഏഞ്ചല്‍ സെമിത്തേരിയില്‍.