ഫിലാഡല്‍ഫിയ: കോട്ടയം കല്ലറ ഇടത്തില്‍ ജോര്‍ജ് മാത്യുവിന്റെയും, മേരിക്കുട്ടി ജോര്‍ജിന്റെയും മകന് ജോവി മാത്യു (26 വയസ്) ജനുവരി 3 ഞായറാഴ്ച്ച രാവിലെ സ്വവസതിയില്‍ നിര്യാതനായി. ജിനോ മാത്യു, ജിജോ മാത്യു എന്നിവര്‍ സഹോദരങ്ങളും, ഡോ. ജൂലി, ജാസ്മിന് എന്നിവര്‍ സഹോദരഭാര്യമാരും ആണ്.
ടെമ്പിള്‍ യൂണിവേഴ്സിറ്റി ബിരുദധാരിയാണു പരേതനായ ജോവി. ജോവിയും, സഹോദരങ്ങളായ ജിനോയും, ജിജോയും ഫിലാഡല്‍ഫിയയിലെ യുവജനസ്പോര്‍ട്സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തികളാണ്.
കുവൈറ്റില്‍നിന്നും തൊണ്ണൂറുകളില്‍ അമേരിക്കയില്‍ കുടിയേറിയ ജോര്‍ജ്കുട്ടിയും, മേരിക്കുട്ടിയും ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികളും സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ സെ. അല്‍ഫോന്‍സാ കുടുംബയൂണിറ്റിലെ സജീവ പ്രവര്‍ത്തകരുമാണ്.
സംസ്കാരശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ നിലവിലുള്ള ആള്‍ക്കൂട്ടനിയന്ത്രണ നിയമങ്ങളും, സുരക്ഷാനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. ദേവാലയത്തില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
സംസ്കാരശുശ്രൂഷകളുടെ തത്സമയസംപ്രേഷണം കാണുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
Links:
https://aerodigitalstudio.com/live-streaming
https://youtube.com/c/Theaerodigitalstudio/live
റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍