ജസ്റ്റിന്‍ എബ്രഹാം


JANUARY 16, 2023, 12:17 PM IST

ജസ്റ്റിന്‍ എബ്രഹാം

ഡാളസ്: പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയില്‍ മുണ്ടോകുളത്ത് മലയില്‍ പുത്തന്‍വീട്ടില്‍ സാലി അബ്രഹാമിന്റെയും മൂത്ത മകന്‍ ജസ്റ്റിന്‍ എബ്രഹാം (33) ഡാളസില്‍ ഹൃദയാഘാതത്താല്‍ അന്തരിച്ചു..

ജെ.ഹില്‍ബേര്‍ണ്‍ എന്ന പ്രമുഖ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു. ജോലിയോടൊപ്പം സി.പി.എയ്ക്ക് പഠിക്കുകയായിരുന്നു. അവിവാഹിതനാണ്‌.

ടോബിന്‍ എബ്രഹാം ഏക സഹോദരന്‍  ആണ്. ദീര്‍ഘക്കാലം ഡാളസിലെ എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്ന അലക്സ് അലക്സാണ്ടറുടെ സഹോദരി പുത്രനും, തിരുവല്ലാ അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബിന്റെ ഭാര്യാസഹോദരി പുത്രനുമാണ് മരണപ്പെട്ട ജസ്റ്റിന്‍.

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട്.