ഷിക്കാഗോ: ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ കെ.എം. ലൂക്കാ കണ്ണാല (75) 2023 സെപ്റ്റംബര്‍ 14 ന് ഷിക്കാഗോയില്‍ അന്തരിച്ചു.
ഭാര്യ കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച സീനിയര്‍ സൂപ്രണ്ട് കെ.സി. മോളി കരോട്ടുകുന്നേല്‍.
മകന്‍ : ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഓഫീസറായ കിഷോര്‍ കണ്ണാല. മരുമകള്‍ റിനു പാണാലിക്കല്‍. കൊച്ചുമക്കള്‍: റൂബന്‍, റെയ്‌ലിന്‍, റീഗന്‍.
അദ്ദേഹത്തിന്റെ വേക്ക് സര്‍വീസ് 2023 സെപ്റ്റംബര്‍ 19-ന് രാവിലെ 8:00 മുതല്‍ 9:30 വരെ ഇല്ലിനോയിയിലെ മെയ് വുഡിലുള്ള സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷകളും സംസ്‌കാരവും ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരി & മൗസോലിയംസ്, 1400 S. വുള്‍ഫ് റോഡ്, ഹില്‍സൈഡ്, IL 60162ല്‍ നടക്കും.