കോശി തോമസ്


OCTOBER 8, 2021, 9:06 PM IST

കോശി തോമസ്

ഹൂസ്റ്റണ്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ ന്യൂസ് വീക്കിലി 'വോയിസ് ഓഫ് ഏഷ്യ'യുടെ സ്ഥപകനും ചീഫ് എഡിറ്ററുമായിരുന്ന കോശി തോമസ് (പി കെ തോമസ്) അന്തരിച്ചു. സംസ്‌കാരം ഒക്ടോബര്‍ 11ന് തിങ്കളാഴ്ച നടക്കും. 

പൊതുദര്‍ശനം ഒക്ടോബര്‍ 10ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ എട്ടു വരെ സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (12803, Sugar Ridge Blvd, Stafford, TX 77477) .    

സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 11ന് തിങ്കളാഴ്ച രാവിലെ 10.30്‌ന് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം വെസ്റ്റ്ഹീമര്‍ ഫോറെസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍.

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ പേരങ്ങാട്ടു കുടുംബാംഗമാണ് കോശി തോമസ്. പത്രപ്രസിദ്ധീകരണത്തിലും സാമൂഹ്യ വേദികളിലും കോശി തോമസിന്റെ വലംകൈയായിരുന്ന അന്നമ്മ തോമസ് (മോനി) ആണ് ഭാര്യ. മാവേലിക്കര എള ശ്ശേരില്‍ കുടുംബാംഗമാണ്.

മക്കള്‍: ഷെസി ഡേവിസ് (മിലിറ്ററി അറ്റോര്‍ണി- ഹവായ്), ഷേര്‍ലി ഫിലിപ്പ് (അറ്റോര്‍ണി- ഹൂസ്റ്റണ്‍), ഷെറിന്‍ തോമസ് (അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണി- ഓസ്റ്റിന്‍).

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ മുന്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2012ല്‍ കോശി തോമസിന് പ്രസിദ്ധീകരണ രംഗത്തും മറ്റു വിവിധ മേഖലകളിലുള്ള സേവനങ്ങള്‍ക്കും വിജ്ഞാനങ്ങള്‍ക്കും അംഗീകാരമായി ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ഹോണററി ഡിഗ്രി നല്‍കി ബഹുമാനിച്ചു. കോളേജിന്റെ ആന്വവല്‍ ഗ്രാജുവേഷന്‍ ചടങ്ങില്‍ വച്ചാണ് കോശി തോമസിന് ഹോണററി ഡിഗ്രി നല്‍കിയത്. ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിലെ വിവിധ ഇന്ത്യന്‍, കേരളാ സംഘടനകളിലെ സജീവ പ്രവര്‍ത്തകനാണ്. സൗത്ത് ഏഷ്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്, ഏഷ്യാ സൊസൈറ്റി, ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.