കുര്യന്‍ ചാക്കോ ഡാളസില്‍ നിര്യാതനായി 


JANUARY 5, 2021, 6:12 PM IST

കുര്യന്‍ ചാക്കോ ഡാളസില്‍ നിര്യാതനായി 

ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ വി സി ചാക്കോയുടെയും പരേതയായ വെട്ടാപ്പാല കുടുംബാംഗം കുഞ്ഞമ്മ ചാക്കോയുടെയും മകന്‍ കുര്യന്‍ ചാക്കോ (ബില്‍- 60) ഡാളസില്‍ നിര്യാതനായി. ഭാര്യ: മിനു കുര്യന്‍. എറണാകുളം പള്ളുരുത്തി കമ്പിയില്‍ കുടുംബാംഗമാണ്. ഖത്തറില്‍ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദീര്‍ഘകാലം ജോലി ചെയ്ത കുര്യന്‍ ചാക്കോ അടുത്തയിടെയാണ് കുടുംബസമേതം ഡാളസില്‍ എത്തിയത്. ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

മക്കള്‍: അജയ്, ആഷ്ലിന്‍, ആരണ്‍ മരുമകന്‍: ജെറിന്‍ വര്‍ഗീസ് (ഡാളസ്).   

സഹോദരങ്ങള്‍: ബെയിസില്‍ ചാക്കോ, ബെന്‍ ചാക്കോ, ജെബോയ് ചാക്കോ, ടെറി വി ചാക്കോ, ലെസ്ലി ചാക്കോ (എല്ലാവരും ന്യൂയോര്‍ക്ക്). 

പൊതുദര്‍ശനം ജനുവരി ഏഴിനു വ്യാഴാഴ്ച വൈകുന്നേരം ആറര മുതല്‍ എട്ടര വരെ റോലറ്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍.

സംസ്‌കാരശുശ്രൂഷകള്‍ ജനുവരി എട്ടിനു വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തും. ശുശ്രൂഷകള്‍ക്കു ശേഷം 11 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറല്‍  ഹോം സെമിത്തേരിയില്‍   സംസ്‌കരിക്കും.