മാത്യു മത്തായി


JANUARY 5, 2022, 10:45 AM IST

മാത്യു മത്തായി

ഷിക്കാഗോ: സ്‌കോക്കി അച്ചായനെന്ന് അറിയപ്പെടുന്ന തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മാത്യു മത്തായി (ബേബി- 83) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു. മുവാറ്റുപുഴ കടമറ്റം പുതുശ്ശേരില്‍ കുടുംബാംഗം. 

 മക്കള്‍: ജോസഫ് മത്തായി മാത്യൂസ്, ജെയിംസ് മാത്യു, ജെസിക്ക പൗലോസ്. 

സംസ്‌ക്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ 11 വരെ ബെല്‍വുഡ് 31527 അവന്യൂ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. തുടര്‍ന്ന് ഷില്ലര്‍ പാര്‍ക്ക് 9851 ഇര്‍വിംഗ് പാര്‍ക്ക് റോഡ് ഏദന്‍സ് മെമ്മോറിയല്‍ സെമിത്തേരിയില്‍ നടക്കും.