എം.സി.ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി.  


SEPTEMBER 7, 2019, 7:00 PM IST

എം.സി.ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി.  

 ഹൂസ്റ്റൺ: നിരണം മാലിയിൽ വീട്ടിൽ എം.സി.ചെറിയാൻ (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ സൂസൻ ചെറിയാൻ മാന്നാർ കാരുവേലിൽ കുടുംബാംഗമാണ്.   മക്കൾ: അനിൽ ചെറിയാൻ, സിസിൽ ചെറിയാൻ, സലിൽ ചെറിയാൻ (എല്ലാവരും ഹൂസ്റ്റൺ)മരുമക്കൾ : ആഷ, റീജ ( രണ്ടു പേരും ഹൂസ്റ്റൺ)കൊച്ചുമക്കൾ : ആഷ്‌ലിൻ, ഏബെൽ, തിമോത്തി. പൊതുദർശനം: സെപ്‌തംബർ 10  ന് ചൊവ്വാഴ്ച വൈകുന്നേരം 6:30 മുതൽ 9:00 വരെ- ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ;  സെപ്‌തംബർ 11 ന് ബുധനാഴ്ച രാവിലെ  9.30 മുതൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച്. ശുശ്രൂഷകൾക്കു ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, North Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കുന്നതുമാണ്ന. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -  281 630 0880 (അനിൽ)