അന്നമ്മ  മുത്തോലത്തിന്റെ സംസ്കാര ശുശ്രൂഷകൾ


OCTOBER 10, 2019, 9:49 AM IST

അന്നമ്മ  മുത്തോലത്തിന്റെ സംസ്കാര ശുശ്രൂഷകൾ

 
ഷിക്കാഗോ: അന്നമ്മ ചാക്കോച്ചൻ മുത്തോലത്ത് നിര്യാതയായി. 90 വയസ്സായിരുന്നു. ഷിക്കാഗോയിലെ ഓർലാൻഡ് പാർക്കിലെ സ്വവസതിയിൽ, കുടുംബാംഗങ്ങളുടെയെല്ലാം സാന്നിദ്ധ്യത്തിൽ (2019 ഒക്ടോബർ . 9-ന്  വൈകുന്നേരം ആയിരുന്നു അന്ത്യം.  മുത്തോലത്ത് അന്തരിച്ച ചാക്കോ കുര്യന്റെ  ഭാര്യയായ പരേത നീണ്ടൂർ കല്ലിടാന്തിയിൽ  കുടുംബാംഗമാണ്. മക്കൾ:  മേഴ്സി (ന്യൂയോർക്ക്) കുഞ്ഞുമോൾ, (ഷിക്കാഗോ) സണ്ണി (ഷിക്കാഗോ), സാബു(ഷിക്കാഗോ), ജിജി (ഫ്ലോറിഡ). മരുമക്കൾ:  അന്തരിച്ച ടോമി പതിയിൽ, മോളി പടപ്പൻമാക്കിൽ, ഷീബ പുത്തൻപുരയിൽ, തങ്കച്ചൻ മഠത്തിലേട്ട് സഹോദരങ്ങൾ:  മത്തച്ചൻ കല്ലിടാന്തിയിൽ, മേരി കണിയാമ്പറമ്പിൽ, അന്തരിച്ച ഫാദർ ജോസഫ് കല്ലിടാന്തിയിൽ, മൈക്കിൾ കല്ലിടാന്തിയിൽ, ലൂക്കോസ് കല്ലിടാന്തിയിൽ. പരേതയ്ക്ക് 13 പേരക്കിടാങ്ങളും 2 ചെറുമക്കളും ഉണ്ട്.

 പൊതുദർശനം - ഒക്ടോബർ 13-ന് ഞായറാഴ്ച ഉച്ചകഴിഞ് 4 മുതൽ 8 വരെ മെയ്‌വുഡ് (ഷിക്കാഗോ) സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക് ചർച്ചിൽ (611 Maple Street, Maywood Illinois)


സംസ്കാര ശുശ്രൂഷ - ഒക്ടോബർ 14-ന്  തിങ്കളാഴ്ച രാവിലെ 9.30-ന് സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക് ചർച്ചിൽ ആരംഭിക്കും തുടർന്ന് ക്യൂൻ ഓഫ് ഹെവൻ കാത്തോലിക് സെമീറ്ററിയിൽ (1400 S. Woolf Rd Hillside Illinois) സംസ്കരിക്കുന്നതാണ്