ഒ. സി. കോശി ഡിട്രോയിറ്റില്‍ നിര്യാതനായി


SEPTEMBER 5, 2019, 10:56 AM IST

ഒ. സി. കോശി ഡിട്രോയിറ്റില്‍ നിര്യാതനായി

ഡിട്രോയിറ്റ്: ഊരിയപടിക്കല്‍ കുടുംബാംഗമായ ഒ. സി. കോശി (91) ഡിട്രോയിറ്റില്‍ നിര്യാതനായി.

സംസ്‌കാര ശുശ്രൂഷകള്‍ സെപ്തംബര്‍ 6 ാം തീയതി വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പളളിയില്‍ നടത്തപ്പെടും.

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

1949 ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ഒ. സി. കോശി തുടര്‍ന്ന് ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി.

നാലു പതിറ്റാണ്ടിലധികം ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വ്യേമയാന രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു.  ഇരുപത് വര്‍ഷത്തോളം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രിസിങ്റ്റ് കമ്മിറ്റി ഓഫീസര്‍, സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍, നാഷണല്‍ കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മാര്‍ത്തോമ്മാ സഭയുടെ സിയാറ്റില്‍ പള്ളിയുടെ സ്ഥാപകരില്‍ ഒരാളായ കോശി, മാര്‍ത്തോമ്മാ സഭാ കൗണ്‍സില്‍, ഭദ്രാസന കൗണ്‍സില്‍, സഭാ മണ്ഡലം, അസംബ്‌ളി എന്നിവയിലും അംഗമായിരുന്നു. കായിക രംഗത്ത് തന്റെ കഴിവ് തെളിയിച്ച് ഫുട്ബാള്‍, ടെന്നിസ് എന്നിവയില്‍ യൂണിവേഴ്‌സിറ്റി താരമായിരുന്നു.

 ഭാര്യ:  ഡോ. സാറാ കോശി.

മകള്‍:  ഡോ. സൂസന്‍ കോശി.

മരുമകന്‍ ഡോ. ഡാന്‍ ഈറ്റ്‌സ്മാന്‍,

കൊച്ചുമക്കള്‍:  സാറ, മാത്യു, എമിലി.