ഫിലിപ്പ് പാറയ്ക്കല്‍


JULY 15, 2021, 4:20 PM IST

ഫിലിപ്പ് പാറയ്ക്കല്‍

ലോസ് ആഞ്ചലസ് :  ഫിലിപ്പ് പാറയ്ക്കല്‍  (ജോമി -68 )  ലോസ് ആഞ്ചലസില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ലോസ് ആഞ്ചലസിലെ സാമുദായിക-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പരേതന്‍.

നീഴൂര്‍ പാറയ്ക്കല്‍  പരേതനായ അലക്‌സാണ്ടറിന്റേയും മോനിപ്പള്ളി പൊട്ടനാനിക്കല്‍ ഏലിയാമ്മയുടെയും  പുത്രനാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം 1993 -ല്‍ അമേരിക്കയിലെത്തി   ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമാക്കി. സ്റ്റാഡ്ലര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

ഇടക്കോലി  വള്ളിപ്പടവില്‍  ഗ്രേസിയാണ് ഭാര്യ.മക്കള്‍: ഉണ്ണി ഫിലിപ്പ് (സൗത്ത് കരോളിന), റോണി ഫിലിപ്പ്  (ന്യൂ ജേഴ്സി). ഡോ. നിമ്മി വെട്ടുകാട്ടില്‍ (ഷിക്കാഗോ), സില്‍പു എബ്രഹാം (താമ്പാ ) എന്നിവരാണ് മരുമക്കള്‍.

മേരിക്കുട്ടി ജെയിംസ് മണ്ണാര്‍കാട്ടില്‍  (യു.കെ) , സാവിയോ പാറക്കല്‍ -  ഗ്രേസി പ്ലാത്തോട്ടം   (ഹൂസ്റ്റണ്‍), ഡെയ്സി ജോസഫ്  ചെമ്മലശ്ശേരില്‍ (രാമമംഗലം), സാനി പാറക്കല്‍ -ഡെയ്സി ചക്കാലത്തൊട്ടിയില്‍   (ഹൂസ്റ്റണ്‍), ബെറ്റി സജി കൊല്ലശേരില്‍ (ഷിക്കാഗോ) എന്നിവരാണ്  സഹോദരങ്ങള്‍.