പ്രൊഫ. ഫിലിപ്പ് ജേക്കബ് 


FEBRUARY 21, 2021, 6:52 PM IST

പ്രൊഫ. ഫിലിപ്പ് ജേക്കബ് 

ഡാളസ്: കുമ്പനാട് കുമ്പനാട്ടു കുടുംബമായ നെല്ലിമല കിഴക്കേതില്‍ എന്‍ ജി ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകന്‍ പ്രൊഫ. ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാര്‍- 70) ഡാളസിലെ മര്‍ഫിയില്‍ നിര്യാതനായി. ഭാര്യ: കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പില്‍ ബിനു.സംസ്‌കാരം പിന്നീട്.

അലഹബാദ് അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ആക്ടിംഗ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ച ശേഷം 1998ലാണ് അദ്ദേഹം കുടുംബസമേതം യു എസ് എയിലേക്ക് കുടിയേറിയത്. സുവിശേഷകനായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) പരേതന്റെ ഭാര്യാ സഹോദരനാണ്.

മക്കള്‍: സൂസന്‍, ഗ്രേസ്, ബിന്നി. മരുമക്കള്‍: ശീതള്‍, പ്രദീഷ്, ഡാന്‍ഷി. സഹോദരങ്ങള്‍: ജേക്കബ് ജോര്‍ജ് (എല്ലാവരും ഡാളസ്, യു എസ്), പരേതനായ ജോണ്‍ ജേക്കബ് (കുമ്പനാട്). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ്  (972) 841 1288 

- മാര്‍ട്ടിന്‍ വിലങ്ങോലില്‍