പി.വി. അന്നമ്മ


JANUARY 15, 2023, 3:56 PM IST

പി.വി. അന്നമ്മ

ഷിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട്വാഴപ്പള്ളി പരേതനായ വി.വി. ചാര്‍ളിയുടെ  സഹധര്‍മിണി റിട്ട. ടീച്ചര്‍ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ്.

പരേതരായ തൃശൂര്‍ പുലിക്കോട്ടില്‍ കുഞ്ഞല - വര്‍ഗീസ് ദമ്പതികളുടെ മകളും  പരേതനായ ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്റ്  പി വി ജേക്കബിന്റെ സഹോദരിയും, ചര്‍ച്ച ഓഫ് ഗോഡ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യാന(ചിക്കാഗോ)   മിനിസ്റ്റര്‍ സാം ജേക്കബിന്റെ പിതൃ സഹോദരിയുമാണ് പരേത.

സംസ്‌കാരം ജനുവരി 16 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉച്ചക്ക് 12 ന് പഴമ്പാലക്കോട് ദക്ഷിണേന്ത്യാ സെമിത്തേരിയില്‍ നടക്കും.

മക്കള്‍ : മേഴ്‌സി (റിട്ട എച്ച്എം), പരേതനായ വിക്ടര്‍ ചാര്‍ളി,  ജില്ലാ ജഡ്ജി വിന്‍സെന്റ് ചാര്‍ളി, ഷീല ചാര്‍ളി.

മരുമക്കള്‍: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.ഇ. വര്‍ഗീസ് (ബാബു), മിനി വിന്‍സെന്റ്, ജോര്‍ജ് .

റിപ്പോര്‍ട്ട് പി പി ചെറിയാന്‍