പി വി വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി


JULY 30, 2021, 7:15 PM IST

പി വി വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

ഡാളസ്: പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടില്‍ പരേതരായ   വര്‍ഗീസിന്റെയും തൃശ്ശൂര്‍ നെല്ലിക്കുന്ന് പുലിക്കോട്ടില്‍ മറിയാമ്മയുടെയും മകന്‍ പി വി വില്‍സണ്‍ (50) ഷാര്‍ജയില്‍ മസ്തിഷ്‌കാഘാതം മൂലം നിര്യാതനായി. ഷാര്‍ജ മാര്‍ത്തോമാ ഇടവകാംഗമാണ്.

ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരന്‍ കുടുംബാംഗം സുമ വില്‍സണ്‍. മക്കള്‍: ഫേബ പി വില്‍സണ്‍, ലിബ്ന പി വില്‍സണ്‍, നിസ്സി പി വില്‍സണ്‍. സഹോദരങ്ങള്‍: ശാന്ത ജേക്കബ്, ഷീല സണ്ണി, ഷീജ തമ്പി.

അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി പി ചെറിയാന്റെ ജ്യേഷ്ഠസഹോദരിയുടെ പുത്രനാണ് പരേതന്‍.

ഷാര്‍ജ കുന്നംകുളം ക്രിസ്ത്യന്‍ പ്രയര്‍ ഫെല്ലോഷിപ്പ് സ്ഥാപക സജീവ പ്രവര്‍ത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തില്‍ ഷാര്‍ജ മാര്‍ത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി.

ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് ചാലിശ്ശേരി മാര്‍ത്തോമ്മ ദേവാലയത്തിലെ പൊതുദര്‍ശനത്തിനു ശേഷം നാലിന് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.

- ജീമോന്‍ റാന്നി