റിബെക്കാ ബാബു (സുമ)


OCTOBER 8, 2021, 8:02 AM IST

റിബെക്കാ ബാബു (സുമ)

ഹൂസ്റ്റണ്‍: കോട്ടയം വാകത്താനം  പാതിയപ്പള്ളില്‍ പരേതനായ ആന്‍ഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകന്‍) ഭാര്യ റിബെക്കാ ബാബു ( സുമ - 72 വയസ്സ്) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തന്‍പുരയില്‍  കുടുംബാംഗമാണ്.

തിരുവല്ല നിക്കോള്‍സണ്‍  ഗേള്‍സ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കള്‍: ബോബിനി, ബിബിന്‍.      

മരുമക്കള്‍: രാജേഷ് (കണ്ണൂര്‍ തോട്ടത്തില്‍) , അഞ്ജു (വാകത്താനം വള്ളിക്കാട്ട്) :

കൊച്ചുമക്കള്‍: ബെസലേല്‍, ബെസല്‍    

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകാംഗം ജോസഫ്. എം. ചെമ്മരപ്പള്ളി (സോമന്‍)  ഏക സഹോദരനാണ്.

പൊതുദര്‍ശനവും ശുശ്രൂഷയും ഒക്ടോബര്‍ 8 ന്  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ വച്ച് നടത്തപ്പെടും. തുടര്‍ ശുശ്രൂഷയും സംസ്‌കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റണ്‍) - 832 723 6065

ബിബിന്‍ (ഇന്ത്യ)  -  ,91 9446924443   

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി