റവ. പി എം അബ്രഹാമിന്റെ സംസ്‌ക്കാര ശുശ്രൂഷ ജൂലായ് 31ലേക്ക് മാറ്റി


JULY 29, 2020, 10:05 AM IST

റവ. പി എം അബ്രഹാമിന്റെ സംസ്‌ക്കാര ശുശ്രൂഷ ജൂലായ് 31ലേക്ക് മാറ്റി

ഡാളസ്: റവ. പി എം അബ്രഹാം അച്ചന്റെ സംസ്‌കാര ശുശ്രൂഷ ജൂലായ് 31ലേക്ക് മാറ്റിവെച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. നേരത്തെ ജൂലായ് 30ന് വ്യാഴാഴ്ച നിശ്ചയിച്ചിരുന്നതാണ് സാങ്കേതിക കാരണങ്ങളാണ് മാറ്റിയത്. 

കല്ലിശ്ശേരി ഉമയാറ്റുക്കര പുഴയില്‍ (തേക്കാട്ടില്‍) വീട്ടില്‍ റവ. പി എം അബ്രഹാം (85) 24ന് വെള്ളിയാഴ്ച ഡാളസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സീനിയര്‍ റിട്ടയേര്‍ഡ് പട്ടക്കരാനും ഡാളസ് ഇടവകാംഗവുമായിരുന്നു. 

ജൂലായ് 31ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സി ഡി സിയുടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സണ്ണിവെയ്ല്‍ ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ റവ. കെ ബി കുരുവിള അച്ചന്‍ കാര്‍മികത്വം വഹിക്കും.