സാറാമ്മ ജോളി ന്യൂയോര്‍ക്കില്‍ നിര്യാതയായി


JULY 29, 2020, 9:24 AM IST

സാറാമ്മ ജോളി ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ ജോളി ഈപ്പന്റെ ഭാര്യ സാറാമ്മ ജോളി (ജോയ്സ്- 65) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മേപ്രാല്‍ ചമതയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജെസ് ജോസഫ് (ഫിലാഡല്‍ഫിയ), ജെനി ജോളി (ന്യൂയോര്‍ക്ക്). മരുമകന്‍: മൈക്കിള്‍ ജോസഫ് (ഫിലാഡല്‍ഫിയ). 

പൊതുദര്‍ശനം ജൂലൈ 31ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മൂതല്‍ എട്ടു വരെ ഫ്ളിന്‍ മെമ്മോറിയല്‍ ഹോം (Flynn Memorial Home, 325 S Broadway, Yonkers, NY 10705) നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 1ന് ശനിയാഴ്ച രാവിലെ ഒന്‍പതിന്   യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ (34 Morris St, Yonkers, NY 10705).

ശുശ്രൂഷകള്‍ക്കു ശേഷം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Ave, Hastings-on  Hudson, NY) മൃതദേഹം സംസ്‌കരിക്കും. ശുശ്രൂഷകളും ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം sojimediausa.com/liveല്‍ ഉണ്ടായിരിക്കും.