സിസ്റ്റര്‍ ബര്‍ക്കുമാന്‍സ്


NOVEMBER 21, 2023, 5:41 AM IST

സിസ്റ്റര്‍ ബര്‍ക്കുമാന്‍സ്

കോട്ടയം: സെന്റ് ജോസഫ് സന്യാസിനി സമൂഹാംഗമായ സി. ബര്‍ക്കുമാന്‍സ് (92) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2,30ന് തെള്ളകം 101 കവലയിലെ അനുഗ്രഹ മഠം ചാപ്പലില്‍ വി.കുര്‍ബാനയോടെ ആരംഭിക്കുന്നതും സംസ്‌കാരം മഠം വക സെമിത്തേരിയില്‍ നടക്കുന്നതുമാണ്.

കൈപ്പുഴ വഞ്ചിപ്പുരയ്ക്കല്‍ പരേതരായ ജോസഫ്  കുഞ്ഞന്ന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ ജേക്കബ്, ബ്ര.ഹെഡ്രിയാന്‍ ീളാ രമു, ലൂക്കാച്ചന്‍, ചിന്നമമ കുരുവിള തറയില്‍, മറിയാമ്മ തോമസ് കാവില്‍, സി.ഫ്രാന്‍സിസ് ഷെര.

പരേത കുുറുമുള്ളൂര്‍, ഏറ്റുമാനൂര്‍, അരീക്കര, ശ്രീപുരം എന്നി സ്‌കൂളുകളില്‍ പ്രധാന അധ്യാപികയായും സഭയുടെ മദര്‍ ജനറലായും ജനറല്‍ കൗണ്‍സിലറായും വിവിധ മഠങ്ങളില്‍ സുപ്പീരിയറായും നോവീസ് മിസ്ട്രസായും ഹോസ്റ്റല്‍ വാര്‍ഡനായും സേവനം നടത്തിയിട്ടുണ്ട്. 12 വര്‍ഷത്തോളം കോണ്‍ഗ്രിഗേഷന്റെ പ്രാര്‍ത്ഥനാഭവനമായ തെള്ളിത്തോട് ഉപാസനയില്‍ ഏകാന്ത പ്രാര്‍ഥനയിലായിരുന്നു.