തനൂജ  എബ്രഹാം


MAY 4, 2022, 7:59 AM IST

തനൂജ  എബ്രഹാം

ഡാലസ് : തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി. ജി. മാത്യുവിന്റെയും, ആലീസ് ചെറിയാന്റെയും മകള്‍ തനൂജ (38) ഹൂസ്റ്റണില്‍ നിര്യാതയായി. യുണൈറ്റഡ് ഹെല്‍ത്ത് കെയറില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനിയറായ മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് എ്രബാഹാം കുര്യന്റെ ഭാര്യയാണ്.

മക്കള്‍ ടാനിയ (11) എയിഡന്‍ (8) ഏക സഹോദരി സ്മിതാ എബ്രാഹാം ഡാലസില്‍ താമസിച്ചു വരുന്നു.

മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി. കുര്യന്‍ എബ്രാഹാം ഭര്‍ത്തൃപിതാവ് ആണ്.

സംസ്‌ക്കാരം മെയ് 5 വ്യാഴം ഉച്ചയ്ക്ക് 1 ന് (ഇന്‍ഡ്യന്‍ സമയം രാത്രി പതിനൊന്നര) ഡാലസ് മാര്‍ത്തോമാ പള്ളി ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ നടക്കും. .

പരേത ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ സജീവ അംഗമായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

സണ്ണി കോവൂര്‍ 972 955 4211, 

ദീപു എബ്രാഹാം 214 529 5950,

ജൂലീയാനാ 972 955 8112.

Live: https://youtu.be/9vmx7dhVXws

റിപ്പോര്‍ട്ട്:ലാലി ജോസഫ് ആലപ്പുറത്ത്