തോമസ് ജോസഫ് 


JULY 19, 2021, 7:46 PM IST

തോമസ് ജോസഫ് 

ന്യൂയോര്‍ക്ക്: ചെര്‍പ്പുങ്കല്‍ ചെല്ലാംകോട്ട് പരേതരായ സി കെ ചാക്കോയുടെയും ത്രേസിയാമ്മ ജോസഫിന്റെയും മകന്‍ തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോര്‍ക്കിലെ സയോസെറ്റില്‍ നിര്യതനായി. സംസ്‌കാര ശിശ്രൂഷകള്‍  ജൂലൈ 20ന് രാവിലെ 10 ഓള്‍ഡ് ബേത്ത്‌പേജിലുള്ള സെയിന്റ് മേരീസ്  സീറോ മലബാര്‍ കാത്തലിക്ക് പള്ളിയില്‍ ആരംഭിച്ച് സൈന്റ്് ചാള്‍സ്/ റേസൂറെസക്ഷന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. 

ഭാര്യ: കെസ്സ് (യു എസ് പോസ്റ്റല്‍ സര്‍വീസ്). രാമപുരം പേരൂര്‍ക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ജെറിക്‌സ് (വുഡ്ഹള്‍ ഹോസ്പിറ്റല്‍ ന്യൂയോര്‍ക്ക്), കോളിന്‍സ് (സ്‌കാഡണ്‍ ആന്‍ഡ് സ്‌കാഡണ്‍ ലോ ഫേം, ന്യൂയോര്‍ക്ക്). മരുമകന്‍്: റോസ് മൂലന്‍ മൂഴയില്‍. 

സഹോദരങ്ങള്‍: കുട്ടിയമ്മ ആറ്റുപുറത്ത് (മുത്തോലി, പാലാ), മറിയ തറപ്പേല്‍ (ഭരണങ്ങാനം), അന്നമ്മ വള്ളുവശ്ശേരില്‍ (കുറവിലങ്ങാട്), സി ജെ സ്‌കറിയ (ചേര്‍പ്പുങ്കല്‍), സി ജെ ജോര്‍ജ് (മുംബൈ), ജെസ്സി കപ്പടക്കുന്നേല്‍ (അരീക്കര).

അമേരിക്കയില്‍ എത്തും മുന്‍പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ചീഫ് മാനേജര്‍ ആയിരിക്കെ സ്വയം വിരമിച്ച അദ്ദേഹം കേരള, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി ശാഖകളില്‍ സേവനം ചെയ്തിട്ടുണ്ട്. സര്‍വീസില്‍ ആയിരിക്കെ തീപ്പൊരി  ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. യൂണിയന്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുകയും നിരാഹാര സമരങ്ങള്‍ നടത്തുകയും മറ്റ് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.