തോമസ് പുളിക്കത്തൊട്ടിയില്‍ നിര്യാതനായി


JANUARY 7, 2021, 9:42 PM IST

തോമസ് പുളിക്കത്തൊട്ടിയില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ പേരൂര്‍ പൂളിക്കത്തൊട്ടിയില്‍ എം സി തോമസ് (78) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍. ഭാര്യ: പരേതയായ മേരിക്കുട്ടി (റിട്ടയേഡ് അധ്യാപിക). കൈപ്പുഴ പൗവ്വത്തേല്‍ കുടുംബാംഗം. മക്കള്‍: പരേതനായ ജെയിംസ്, ജിക്‌സി, ജാസ്മിന്‍ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ബിന്നി പുളിക്കത്തൊട്ടിയില്‍ (കദളിമറ്റം) ടാമ്പ, ലെയ്‌സണ്‍ ചങ്ങുംമൂലയില്‍, ജയിംസ് കുന്നാംപടവില്‍ (ഇരുവരും ഹൂസ്റ്റണ്‍). സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി പോത്തന്‍ പൂങ്കശ്ശേരില്‍ (ചെങ്ങളം), പരേതയായ ചിന്നമ്മ മത്തായി പറമല (നീണ്ടൂര്‍), എം.സി.മാത്യു, എം.സി.ജോസ് (മുതലക്കോണം, മള്ളൂശ്ശേരി).