വര്‍ക്കി സിറിയക് നിര്യാതനായി


SEPTEMBER 4, 2019, 2:13 PM IST

വര്‍ക്കി സിറിയക് നിര്യാതനായി

തായങ്കരി: ആലപ്പുഴ തായങ്കരി ചിറയില്‍ പാലപ്പറമ്പില്‍ (വടക്കേക്കളം) വര്‍ക്കി സിറിയക് (92) നിര്യാതനായി.

സംസ്‌കാരം ശനിയാഴ്ച രണ്ടിന് തായംങ്കരി സെന്റ് ആന്റണീസ് പള്ളിയില്‍.

ഭാര്യ: പരേതയായ റോസമ്മ (തങ്കമ്മ) കൈനകരി ചാവറ കുടുംബാംഗം.

മക്കള്‍. ഡോ. ജോര്‍ജ് സിറിയക്, സിസിലി മാത്യൂസ്, ഡോ.ജോയ് സിറിയക്, എല്‍സി ജോര്‍ജ്, ടോം സിറിയക്, ജില്‍സ് സിറിയക് (എല്ലാവരും യുഎസ്എ), പയസ് സിറിയക് (യുഎഇ), പരേതനായ ജയിംസ് സിറിയക് (തിരുവനന്തപുരം).

മരുമക്കള്‍: റോസമ്മ പ്രക്കാട്ട് (ചങ്ങനാശേരി), മാത്യു നെല്‍പ്പുരയ്ക്കല്‍ (കരുവാറ്റ), നൈസ്‌മോള്‍ ഇലഞ്ഞിമറ്റം (ഭരണങ്ങാനം), സാലിച്ചന്‍ കവലയ്ക്കല്‍ (തായങ്കരി), ആശ ചിറയത്ത് (വണ്ടിപെരിയാര്‍), ലിജോ കണ്ടത്തിപറമ്പില്‍ തെക്കേടത്ത്, ജിബി പിട്ടാപ്പിള്ളില്‍ (പെരുമ്പാവൂര്‍), മോളിക്കുട്ടി മീനത്തേതില്‍ (കറ്റാനം).

പരേതന്‍ ജവഹര്‍ തായങ്കരി ബോട്ട്ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി ആയി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.