ഇന്ത്യയിൽ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവർ മുന്നിലേക്ക്


JULY 26, 2019, 4:12 PM IST

നാമാരുമത് ശ്രദ്ധിച്ചില്ല,

പക്ഷെ ഇന്ത്യ ഇക്കഴിഞ്ഞ വർഷം ജനസംഖ്യാ വികാസത്തിന്റെ ഒരു നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ തൊഴിലെടുക്കുന്ന പ്രായത്തിൽ (15  വയസ്സിനും 64  വയസ്സിനും മദ്ധ്യേ) പെട്ടവരുടെ എണ്ണം  ആശ്രിത വിഭാഗത്തിൽപ്പെട്ടവരടേതിനെ (14  വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും) മറികടന്നു.

ഈ അവസ്ഥ 2055 വരെ അഥവാ വരുന്ന 37 വർഷങ്ങൾ നീണ്ടുനിൽക്കുംമെന്നാണ് ജനസംഖ്യാ പഠന വിദഗ്ധർ പറയുന്നത്.  ജപ്പാൻ, ചൈന, സൗത്ത് കൊറിയ എന്നിങ്ങനെയുള്ള പല ഏഷ്യൻ രാഷ്ട്രങ്ങൾക്കും യുഎൻ പോപലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) 'ജനസംഖ്യാ ലാഭവീതം' എന്ന് നിർവചിച്ചിട്ടുള്ള  ഈ പ്രായവിഭാഗത്തെ ഉപയോഗപ്പെടുത്തി വളർച്ചനേടാൻ കഴിഞ്ഞിട്ടുണ്ട്. ജനസംഖ്യയുടെ പ്രായഘടനയിൽ സംഭവിക്കുന്ന മാറ്റം ഒരു രാജ്യത്തിന്റെ വളർച്ചക്കാവശ്യമായ ശേഷി കൈവരിക്കുന്നതിന് സഹായിക്കുമെന്നതിനാലാണിത്.

ആയുർ ദൈർഘ്യത്തിലെ വർദ്ധനവ് സ്ഥിരാവസ്ഥയിലെത്തിയ ശേഷം ജനസംഖ്യഘടനയിലെ ഈ മാറ്റത്തിന് കാരണം പ്രജനന നിരക്കിൽ (സ്ത്രീയുടെ പ്രതിശീർഷ പ്രസവ നിരക്ക്) സംഭവിച്ചിട്ടുള്ള കുറവാണ്. ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റത്തിന്റെ ഫലമായി അതിവേഗതയിലുളള വളർച്ച കൈവരിച്ച പ്രധാന സമ്പദ്ഘടനകളുടെ കൂട്ടത്തിലെ ആദ്യ രാഷ്ട്രമാണ് ജപ്പാൻ. ജപ്പാന്റെ 'ജനസംഖ്യാ ലാഭവീതം' 1964 മുതൽ 2004 വരെ നീണ്ടു നിന്നു. ആദ്യ10 വർഷങ്ങളിലെ ഫലം പരിശോധിച്ചാൽത്തന്നെ ജനസംഖ്യാ ഘടനയിലെ ഈ മാറ്റം വളർച്ചയെ എത്രത്തോളം ഉത്തേജിപ്പിച്ചുവെന്നു കാണാൻ കഴിയും. അതിൽ 5 വർഷങ്ങളിൽ രണ്ടക്കസംഖ്യയിലുള്ള വളർച്ച ജപ്പാൻ കൈവരിച്ചു.രണ്ടു വർഷങ്ങളിൽ 8 ശതമാനത്തിനു മുകളിലായിരുന്നു വളർച്ചയെങ്കിൽ ഒരു വർഷം 6 ശതമാനമായിരുന്നു. പത്ത്  വർഷങ്ങളിൽ രണ്ടു വർഷങ്ങളിൽ മാത്രമേ വളർച്ച  5 ശതമാനത്തിൽ കുറവായിരുന്നുള്ളൂ.

1994 ലായിരുന്നു ചൈന ജനസംഖ്യാ ഘടനയുടെ ഈ ഘട്ടത്തിലേക്ക് പ്രവേശിച്ചത്.  അപ്പോഴേക്ക് ഡെങ് സിയാവോ പെങ്ങിന്റെ നേതൃത്വത്തിൽ 1978 ഡിസംബറിൽ ചൈന സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ  തുടങ്ങിയിട്ട് 16 വർഷങ്ങൾ പിന്നിട്ടിരുന്നു. പരിഷ്‌ക്കരണങ്ങൾ തുടങ്ങിയതിനു പിന്നാലെ തന്നെ ചൈനയുടെ സാമ്പത്തിക വളർച്ച ശക്തിപ്പെട്ടെങ്കിലും ജനസംഖ്യാ ഘടനയിൽ സംഭവിച്ച മാറ്റത്തിന്റെ ഫലമായി ആ വളർച്ച ദീർഘകാലം നിലനിന്നു. 1978നും 1994നും (സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടങ്ങിയതിനു ശേഷവും ജനസംഖ്യ ഘടനയിലെ മാറ്റത്തിന് മുമ്പുമുള്ള കാലഘട്ടം) മധ്യേയുള്ള 16 8 വർഷങ്ങളിൽ ചൈന രണ്ടക്ക സംഖ്യയിലുള്ള വളർച്ച കൈവരിച്ചു. 1994 മുതൽക്കുള്ള 18 വർഷങ്ങളിൽ 2 വർഷങ്ങളിൽ മാത്രമാണ് ചൈനയുടെ വളർച്ച 8 ശതമാനത്തിൽ കൂടാതിരുന്നത്. ഏഷ്യയിലെ  നാല് വൻ സാമ്പത്തിക ശക്തികളിൽ മറ്റ്  രണ്ട് രാജ്യങ്ങളുടെ ജനസംഖ്യാ ലാഭവീതം വിശകലനം ചെയ്താലും സമാനമായ രീതികൾ കാണാൻ കഴിയും. (വളർച്ചയുടെ ചരിത്രപരമായ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ തായ്‌വാനെ ഒഴിവാക്കിയിട്ടുണ്ട്).

സിംഗപ്പൂരിൽ 1979ലാണ് ജനസംഖ്യാ  ലാഭവീതഘടകം സജീവമായത്. തുടർന്നുള്ള 10 വർഷങ്ങളിൽ രണ്ടു വർഷങ്ങളിൽ മാത്രമേ അവിടുത്തെ സമ്പദ്ഘടന 7 ശതമാനത്തിൽ കുറഞ്ഞ വളർച്ച നേടിയിട്ടുള്ളു. ഈ പത്തിൽ 4 വർഷങ്ങൾ രണ്ടക്ക സംഖ്യയിലുള്ള വളർച്ചയാണ് ഈ ദ്വീപ് രാഷ്ട്രം കൈവരിച്ചത്. സൗത്ത് കൊറിയ 1987ൽ ഈ ഘട്ടത്തിലേക്ക് കടന്നു. തുടർന്നുള്ള 10 വർഷങ്ങളിൽ രണ്ടു വർഷങ്ങൾ മാത്രമേ വളർച്ച 7 ശതമാനത്തിൽ നിന്ന് താഴേക്കു പോയുള്ളു. 1979ൽ ഈ ഘട്ടത്തിലേക്ക് കടന്ന  ഹോങ്കോങ്ങിൽ തുടർന്നുള്ള പത്തിൽ രണ്ടു വർഷങ്ങളിൽ മാത്രമാണ് വളർച്ച 8 ശതമാനത്തിൽ കുറഞ്ഞത്.

എന്നാൽ ജനസംഖ്യാ ഘടനയിലെ മാറ്റമൊന്നു കൊണ്ടുമാത്രം വളർച്ച ത്വരിതപ്പെടണമെന്നില്ല. അതിനു മറ്റു പല ഘടകങ്ങളും കാരണമായുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഏഷ്യയിൽ ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റം പല രാജ്യങ്ങളുടെയും ജിഡിപിയിൽ ഏഴ് മടങ്ങ്   വർദ്ധനവുണ്ടാക്കി. എന്നാൽ ലാറ്റിൻ അമേരിക്കയിൽ രണ്ടു മടങ്ങു വർദ്ധനവ് മാത്രമേ ഉണ്ടായുള്ളുവെന്ന്  യുഎൻഎഫ് പിഎ ജനസംഖ്യാ ലാഭവീതത്തെ സംബന്ധിച്ച അതിന്റെ വിശദീകരണ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.യുവത്വത്തിന്റെ കരുത്തിൽ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള അവസരം മുതലാക്കണമെങ്കിൽ അവർക്ക് നല്ല ആരോഗ്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും  യുവാക്കൾക്ക് പൊതുവിൽ മാന്യമായ തൊഴിലും ഉണ്ടായിരിക്കണമെന്നും യുഎൻ ഏജൻസി പറയുന്‌