ലക്ഷ്മണരേഖ ലംഘിക്കരുത്


MAY 9, 2022, 10:48 AM IST

(എഡിറ്റോറിയൽ)

ഇക്കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ചീഫ്ജസ്റ്റിസുമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ സംയുക്ത യോഗം പലതുകൊണ്ടുംപ്രാധാന്യമുള്ളതായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുംപ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്ത് നിലവിലുള്ള നിയമങ്ങളുംനീതിനിർവഹണവ്യവസ്ഥയും സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടുകൾ ഒരേവേദിയിൽ അവതരിപ്പിച്ചു എന്നത് തന്നെയാണ് ആ സമ്മേളനത്തിൻറെ ഒരുപ്രാധാന്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗം ഭരണഘടനാസ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ ചിലഓർമ്മപ്പെടുത്തലുകൾ ഉള്ളതായി എന്നതാണ് ആ യോഗത്തിൻറെ രണ്ടാമത്തെപ്രാധാന്യം.ഭരണഘടനാ സ്ഥാപനങ്ങള്‍ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന മുന്നറിയിപ്പുമായാണ്സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സമ്മേളനത്തിനെത്തിയത്.

അത്വലിയൊരളവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഉദ്ദേശിച്ചായിരുന്നു എന്നത്വ്യക്തവുമായിരുന്നു. നിയമപരമായാണ് ഭരണനിര്‍വഹണം നടക്കുന്നതെങ്കില്‍സുപ്രീംകോടതി ഇടപെടില്ല. ഗ്രാമപഞ്ചായത്തുകളും മുനിസിപാലിറ്റികളുംകൃത്യമായി ജോലി ചെയ്യുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവരില്ല. പൊലീസ് കേസന്വേഷണം കൃത്യമായി നടത്തുന്നുവെങ്കിലും കസ്റ്റഡിയിലെപീഢനം അവസാനിക്കുകയാണെങ്കിലും ഇതേ സാഹചര്യമാണുണ്ടാകുകയെന്നും അദ്ദേഹംപറഞ്ഞു.കോടതി വിധികള്‍ സര്‍ക്കാറുകള്‍ പലപ്പോഴും കൃത്യസമയത്ത് നടപ്പാക്കാറില്ല.നിയമനിര്‍മ്മാണം  കോടതിയുടെ വിഷയമല്ല. ജനങ്ങള്‍ പരാതിയുമായിമുന്നിലെത്തിയാല്‍ അത് കോടതിക്ക്  പരിഗണിക്കാതിരി ക്കാനാവില്ലെന്നുംഅദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലൂടേയും സംവാദങ്ങളിലൂടേയുമാണ് നിയമംനിര്‍മ്മിക്കേണ്ടത്. ജനങ്ങളുടെ ആവശ്യകതയും അഭിലാഷവുംനിയമനിര്‍മ്മാണത്തില്‍ പരിഗണി ക്കണം. ഭരണനിര്‍വഹണ-നിയമനിര്‍വഹണവിഭാഗത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് പലപ്പോഴും വ്യവഹാരങ്ങളുണ്ടാകാറുള്ളത്.ഈ സ്ഥിതിവിശേഷം മാറേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (പൊതുതാത്പര്യ വ്യവഹാരങ്ങൾ) എന്നത്പേഴ്‌സണൽ ഇന്ററസ്റ്റ് ലിറ്റിഗേഷൻ (സ്വകാര്യ താല്പര്യ വ്യവഹാരങ്ങൾ) ആയിമാറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടാനും അദ്ദേഹം ആ സന്ദർഭം ഉപയോഗിച്ചു.

പൊതുതാത്പര്യത്തിന് വേണ്ടി വിനിയോഗിക്കപ്പെടേണ്ട വിലപ്പെട്ട അവകാശംഎതിരാളികളെ പാഠം പഠിപ്പിക്കാനുള്ള ഉപാധിയായി മാറുകയാണ്. വൃഥായുള്ളവ്യവഹാരങ്ങൾ വർധിച്ചുവരുകയാണ്. ഇത് ഒരു ആശങ്കയുളവാക്കുന്ന പ്രവണതയാണ്.പൊതുതാത്പര്യ വ്യവഹാരം ഈ ഗണത്തിൽ പെടുന്നു. പല നന്മയ്ക്കുംവഴിയൊരുക്കിയുട്ടുള്ള പൊതുതാത്പര്യ വ്യവഹാരങ്ങൾ ഇന്ന് പദ്ധതികൾതടസപ്പെടുത്തുന്നതിനും അധികാരികളെ സമ്മർദ്ദത്തിലാക്കാനും വേണ്ടിയാണ്ഉപയോഗിക്കപ്പെടുന്നത്. ഈ പ്രവണത നിരുത്സാഹപ്പെടുത്തപ്പെടണം. ഈ അപകടംമനസ്സിലാക്കിയിട്ടുള്ള കോടതികൾ ഇന്ന് പൊതുതാൽപര്യവഹാരങ്ങൾ വളരെസൂക്ഷിച്ച് മാത്രമേ അനുവദിക്കാറുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമ്മേളനം ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി നീറുന്ന ഒരുപ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടിയത്.

ഇന്ത്യയിലെ ജയിലുകളിൽ കിടന്ന്നരകിക്കുന്ന 3.5 ലക്ഷത്തോളം വിചാരണത്തടവുകാരുടെ ദയനീയാവസ്ഥയാണ് അദ്ദേഹംചൂണ്ടിക്കാട്ടിയത്. അങ്ങനെ തടവിൽ കഴിയുന്നവരെ ജാമ്യത്തിൽവിട്ടയക്കാനാവുമോയെന്ന് പരിശോധിക്കണമെന്നതാണ് അദ്ദേഹം മുന്നോട്ട് വച്ചഒരു നിർദ്ദേശം. കോടതികളുടെ ലക്‌ഷ്യം ഏറ്റവും വേഗത്തിൽ സാധാരണക്കാരിൽസാധാരണക്കാരായ മനുഷ്യർക്ക് നീതി ലഭ്യമാവുക എന്നതാവണം. അത്തരത്തിൽ നീതിലഭ്യമാക്കേണ്ട ഒരു പ്രശ്നമാണിത്--അദ്ദേഹം ചൂണ്ടിക്കാട്ടി.അദ്ദേഹം മുന്നോട്ട് വച്ച മറ്റൊരു നിർദ്ദേശം നീതിനിർവഹണത്തിന്റെ ഭാഷ അതാത്പ്രദേശങ്ങളിലെ പ്രാദേശിക ഭാഷയാവണമെന്നതാണ്. ഇന്ത്യയാകെ ഒറ്റ ഭാഷസംസാരിക്കണമെന്ന് അദ്ദേഹത്തിൻറെ സഹപ്രവർത്തകർ വാശിപിടിക്കുന്ന വേളയിൽപ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശവുമായി മുന്നോട്ട് വന്നത് ചിന്തയ്ക്ക്വഴി തുറക്കുന്നതായി.

ഇന്ത്യക്കാകെ ബാധകമാകും വിധം ഹിന്ദിയിലാവണംനിയമവിദ്യാഭ്യാസവും കോടതി നടപടികളും എന്നുവന്നാൽ ഫലം ദുരന്തമാകും.എന്നാൽ, ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഭാഷയിലാവും നീതിനിർവഹണമെന്ന്വന്നാൽ അത് വലിയ ഒരു നേട്ടവുമാകും.ഏറെക്കാലമായി ചർച്ചയുടെ തലത്തിൽ മാത്രം നിൽക്കുന്ന ഒരു വിഷയമാണിത്.എന്തുകൊണ്ടോ നീതിപീഠത്തിനുള്ളിൽ നിന്ന് തന്നെ ഈ നിർദ്ദേശത്തോട് നല്ലപ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷ നന്നായിഉപയോഗിക്കാനറിയാത്തവർ പോലും ഈ നിർദ്ദേശത്തെ എതിർക്കുന്നതായികണ്ടിട്ടുണ്ട്. എന്നാൽ, തങ്ങളുടെ മാതൃഭാഷയിൽ കേസുകൾ അവതരിപ്പിക്കാൻകഴിഞ്ഞാൽ അത് അഭിഭാഷകർക്കും അതേപോലെ കേസിലെ കക്ഷികൾക്കും ഒരേപോലെഗുണപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല. പൂച്ചക്ക് ആര് മണികെട്ടുംഎന്നതാണ് ഇവിടെ പ്രശ്നമെന്ന് വേണമെങ്കിൽ കരുതാം.

മറ്റ് പലകാര്യങ്ങളിലുമെന്നത് പോലെ കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ മുൻകൈഎടുക്കാവുന്നതാണ്. ആദ്യം ഏറ്റവും താഴെത്തട്ടിലെ കോടതികളിലും പതിയെ ഉന്നതനീതിപീഠങ്ങളിലേക്കും മാതൃഭാഷ വ്യാപിപ്പിക്കുന്നത് വലിയ ഒരുസാമൂഹികവിപ്ലവത്തിന് തന്നെ വഴിയൊരുക്കും.ഇതൊന്നും, പക്ഷെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയലക്ഷ്മണരേഖ സംബന്ധിച്ചുള്ള ചർച്ചകൾക്ക് ബദലായിക്കൂടാ. ഓരോ ഭാരണഘടനാസ്ഥാപനവും അവയുടെ ഉത്തരവാദിത്തങ്ങളും പരിമിതികളും തിരിച്ചറിഞ്ഞ്പ്രവർത്തിക്കേണ്ടതിൻറെ ആവശ്യകത മറ്റെന്നത്തെക്കാളും നിർണായകമായ ഒരുകാലത്താണ് നാം ജീവിക്കുന്നതെന്ന് ആരും മറക്കരുത്.