ഷെർമാൻ കൈമാറിയ സന്ദേശം


OCTOBER 19, 2021, 11:11 AM IST

(എഡിറ്റോറിയൽ)

പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധം പഴയപോലെ തുടരേണ്ടതില്ല എന്ന യുഎസ്തീരുമാനം വൈകിപ്പോയെങ്കിലും വിവേകപൂർണമാണെന്ന് ദക്ഷിണേഷ്യയിലെസംഭവവികാസങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസിലാകും.അറുപതുകളിലേയും എഴുപതുകളിലേയും ഇന്ത്യയുടെ റഷ്യൻ ചായ്‌വിന് ബദലായിപാകിസ്താനെ ഒപ്പം കൂട്ടിയ കാലത്ത് സംഭവിച്ച അബദ്ധം വൈകിയെങ്കിലുംഅമേരിക്ക തിരുത്തി എന്നുപറയുന്നതിൽ തെറ്റുണ്ടാവുമെന്ന് തോന്നുന്നുമില്ല.അമേരിക്കൻ പിന്തുണയോടെ പാകിസ്താൻ ഇന്ത്യയ്ക്ക് നേരെ നടത്തി വന്നപ്രഖ്യാപിതവും അപ്രഖ്യാപിതവുമായ യുദ്ധങ്ങളുടെയും ചൈന ഉയർത്തിവന്നഭീഷണികളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പഴയ സോവിയറ്റ് യൂണിയൻറെ സഹായംഅനിവാര്യമായിരുന്നു.

എന്നാൽ, സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് മുൻപ്തന്നെ ആ ബന്ധത്തിൽ വിള്ളലുകൾ വീഴാനാരംഭിച്ചു. പിന്നീട് ഇന്ത്യ തീർത്തുംസ്വതന്ത്രമായ ഒരു നയതന്ത്രപാത സ്വീകരിക്കുകയും ചെയ്തു. എന്നാൽ, ഈ മാറ്റംകാണാൻ യുഎസ് ഭരണത്തിന്റെ തലപ്പത്തെത്തിയ രണ്ട് പാർട്ടികൾക്കുംകഴിഞ്ഞില്ല.അഫ്‌ഗാനിസ്ഥാനിലെ നിഴൽയുദ്ധത്തിൽ പാകിസ്താൻ നൽകുന്നതായി അഭിനയിച്ച സഹായംഅമേരിക്കയ്ക്ക് ഒഴിവാക്കാനാകാതെയും വന്നു. അമേരിക്കയിൽ നിന്ന് ബില്യൺകണക്കിന് ഡോളർ വസൂലാക്കി തങ്ങളുടെ ആയുധശേഖരം വർദ്ധിപ്പിക്കുകയും അമേരിക്കആരെയാണോ ഉച്ചാടനം ചെയ്യാൻ ശ്രമിച്ചത് അവരെ പോറ്റിവളർത്തുകയുമാണ്പാകിസ്താൻ ചെയ്തത്.

ഇന്ത്യ അത് ആവർത്തിച്ച് ചൂണ്ടിക്കാട്ടിയെങ്കിലുംഅമേരിക്കൻ ഭരണകൂടങ്ങൾ ആ സത്യം കാണാൻ കൂട്ടാക്കിയില്ല.പ്രസിഡന്റ് ബൈഡൻ താൻ പാകിസ്താന് വലിയ വില കല്പിക്കുന്നില്ലെന്ന്ഭംഗ്യന്തരേണ വ്യക്തമാക്കിയതോടെയാണ് ആ സന്ദേശം പാക് ഭരണത്തിന് ചുക്കാൻപിടിക്കുന്നവർക്ക് ലഭിച്ചത്.തങ്ങൾക്ക് പിന്നിലൂടെ ചൈനയുമായി കൈകോർക്കാനും താലിബാനേയും ഇസ്ലാമിക്സ്റ്റേറ്റിനെയും സഹായിക്കാനും പാകിസ്താൻ മുതിർന്നതാണ് പ്രസിഡന്റ് ബൈഡനെഅലോസരപ്പെടുത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒന്ന് ടെലിഫോണിലൂടെപോലും ബന്ധപ്പെടാതെയാണ് ബൈഡൻ തന്റെ അനിഷ്ടം വെളിവാക്കിയത്.അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പൂർണമായി മടങ്ങും വരെഅതിനപ്പുറത്തേക്ക് പോകാൻ അമേരിക്ക  തയ്യാറായില്ല. എന്നാൽ ഇപ്പോൾകാര്യങ്ങൾ അവിടെ നിന്നും മുന്നോട്ട് പോയിരിക്കുന്നു എന്നതിൻറെ തെളിവാണ്ഇക്കഴിഞ്ഞ ദിവസം ഇസ്ലാമബാദ് സന്ദർശിച്ച യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ്സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ പാക് ഭരണകൂടത്തിന് കൈമാറിയ കർക്കശമായസന്ദേശം. അതിതായിരുന്നു: ഇനി മേൽ പാകിസ്താന് യുഎസിന്റെ സ്വീകരണമുറിയിൽഅല്പം താഴെയാവും ഇരിപ്പിടം.യുഎസ്- ഇന്ത്യ ബന്ധത്തിന് ആഴം ഏറെയാണെന്ന് മുംബൈയില്‍ വ്യക്തമാക്കിയതിന്പിറ്റേദിവസമാണ് വെന്‍ഡി ഷെര്‍മാന്‍ പാകിസ്താനുമായുള്ള യുഎസിന്റെബന്ധത്തിൽ കാതലായ മാറ്റം വരുത്തുകയാണെന്ന് ഇസ്ലാമാബാദിലെത്തിപ്രഖ്യാപിച്ചത്.

ഇസ്‌ലാമാബാദിലേക്കുള്ള തൻറെ യാത്ര അഫ്ഗാനിസ്ഥാനെകുറിച്ചും താലിബാനെ കുറിച്ചും ചര്‍ച്ച ചെയ്യാൻ മാത്രംഉദ്ദേശിച്ചുള്ളതാണെന്നും പാകിസ്താനുമായി വിശാലമായ ബന്ധംകെട്ടിപ്പടുക്കാനോ ഇന്ത്യയെയും പാകിസ്താനെയും തുല്യമായി പരിഗണിക്കുന്നപഴയ കാലത്തേക്ക് മടങ്ങാനോ തങ്ങള്‍ക്ക് താൽപര്യമില്ലെന്നുമാണ് അവർ അവർവ്യക്തമാക്കിയത്.ഈ പ്രഖ്യാപനത്തോടെ വെൻഡി ഷെർമാൻറെ പാക് സന്ദർശനം പ്രതിസന്ധിയിലായിഎന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇംറാന്‍ഖാനുമായിനടത്താനുദ്ദേശിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. ഇരുരാജ്യങ്ങളുംതമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നുംബൈഡനില്‍ നിന്നും ഒരു ടെലിഫോണ്‍ കോള്‍ ലഭിക്കാത്തതില്‍ പ്രധാനമന്ത്രിഅസ്വസ്ഥനാണെന്നും പാകിസ്താനിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെഉദ്ധരിച്ച് 'ദ് ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഷെര്‍മാനുമായുള്ളചര്‍ച്ചകള്‍ മികച്ച രീതിയിലാണ് നടന്നതെന്ന പ്രസ്താവനയുമായി പാക് ഇൻഫർമേഷൻമന്ത്രി ഫവാദ് ചൗധുരി  രംഗത്തെത്തിയെങ്കിലും അത് ഒട്ടുംവിശ്വസനീയമല്ലെന്ന് വ്യക്തമായിരുന്നു. വെൻഡി ഷെർമാൻ കൈമാറിയ സന്ദേശംഎത്തേണ്ടിടത്ത് എത്തി എന്നുതന്നെയാണ് ഇതെല്ലാം കാട്ടുന്നത്.

നേരത്തെ തന്റെ രണ്ട് ദിവസങ്ങൾ നീണ്ട ഇന്ത്യാ സന്ദർശനവേളയിൽ രാഷ്ട്രങ്ങളെവൻ തോതിൽ വായ്പകൾ നൽകി കടക്കെണിയിലാക്കുന്ന ചൈനീസ് തന്ത്രത്തിനെതിരെമുന്നറിയിപ്പ് നൽകാനും വെൻഡി ഷെർമാൻ മടിച്ചിരുന്നില്ല. യുഎസ്-ഇന്ത്യബിസിനസ് കൗൺസിൽ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു:"രാജ്യങ്ങളെ സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നത് നല്ല കാര്യമല്ല.അമേരിക്കയെയോ ചൈനയേയോ തെരഞ്ഞെടുക്കാൻ ഞങ്ങൾ ഒരിക്കലും ഒരു രാജ്യത്തോടുംപറയില്ല. സുശക്തമായ ഒരു ലോകക്രമം സൃഷ്ടിക്കുന്നതിനുള്ള വഴി രാഷ്ട്രങ്ങളെസാമ്പത്തിക അടിമത്തത്തിൽ നിർത്താലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുമില്ല".അമേരിക്കയ്ക്ക് ഇന്ത്യയുമായും ചൈനയുമായുമുള്ള ബന്ധങ്ങളെ കുറിച്ചുള്ളചോദ്യത്തിന് മറുപടിയായാണ് അവർ ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ളകൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെര്‍മാന്റെ ഇന്ത്യന്‍ പര്യടനംനടന്നതെന്നതും അടുത്ത മാസം ബൈഡൻ  ഭരണത്തിനു കീഴിലുള്ള തങ്ങളുടെ ആദ്യത്തെ2+2 ഉച്ചകോടി നടത്താന്‍ യുഎസ് തീരുമാനിച്ചിരിക്കുകയാണെന്നതും ഷെർമാൻറെപ്രസ്താവനകളുടെയും പാകിസ്താന് കൈമാറിയ സന്ദേശത്തിൻറെയും പ്രാധാന്യംവർദ്ധിപ്പിക്കുന്നുണ്ട്. അത് അവർ ശ്രദ്ധയോടെ ശ്രവിക്കുമോ എന്നതാണ്ചോദ്യം.