ചൈനയുടെ തന്ത്രങ്ങൾ 


MAY 22, 2020, 1:10 PM IST

മൂന്നുലക്ഷത്തിയിലേറെപ്പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിനും കോവിഡ്-19 വ്യാപനം നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശകലനത്തിനുമുള്ള ലോകരാജ്യങ്ങളോട് ഒടുവിൽ യോജിച്ചതെങ്കിലും തങ്ങൾക്കെതിരെയുള്ള വിമർശനം നേരിടാൻ ശക്തമായ നടപടികളാണ് ചൈന സ്വീകരിക്കുന്നത്. വൈറസ് ബാധ ആദ്യമുണ്ടായ ചൈനയെ യുഎസിലെയും യൂറോപ്പിലെയും വിദഗ്ധരും ഗവണ്മെന്റ് അധികാരികളും നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിരോധം. ഒരു ത്രിമുഖ തന്ത്രമാണ് ചൈന ഇതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഒന്ന്, ലോകമൊട്ടാകെ മെഡിക്കല്‍ വിദഗ്ധരെ അയച്ചും മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തും വൈറസിനെ നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്ന സന്ദേശം നൽകുക;  രണ്ട്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പല രീതിയിൽ സംസാരിക്കുക; .മൂന്ന്, മറ്റു രാജ്യങ്ങള്‍ വൈറസിനോട് പ്രതികരിച്ചരീതിയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുക. ചൈനയെ വിമര്‍ശിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കുകയും സ്വന്തം വ്യാഖ്യാനങ്ങള്‍ക്ക് സ്വീകാര്യത നേടുകയുമാണ് അതിന്റെ ലക്ഷ്യം.

 വുഹാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ തങ്ങൾ സ്വീകരിച്ച ഉറച്ച നപടിളും മുതല്‍ക്കാണ് വൈറസ് ഉത്ഭവത്തെക്കുറിച്ച് ചൈന വിശദീകരിക്കുന്നത്. അതിനു മുമ്പ് വൈറസ് എങ്ങനെ ഉത്ഭവിച്ചുവെന്നതിനെക്കുറിച്ച് പറയാന്‍ അവര്‍ താല്‍പ്പര്യം കാട്ടുന്നില്ല. ഇത് സ്വന്തം ചെയ്തികളുടെ ദൗര്‍ബ്ബല്യം തുറന്നു കാട്ടപ്പെടുമെന്നുള്ളതു കൊണ്ടാണെന്നു വിദഗ്ധര്‍പറയുന്നു. ചൈനക്ക് ഇക്കാര്യത്തിൽ തീർത്തും അപ്രതീക്ഷിതമായ ഒരു കോണിൽ നിന്ന് പിന്തുണ ലഭിക്കുന്നു എന്നതാണ് ഈ വിദഗ്ദ്ധരെ കുഴക്കുന്നത്: പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൽ നിന്ന്. ജനുവരി 24 വരെ ചൈന കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളെ മുക്തകണ്ഠം പ്രശംസിച്ച ആളാണ് പ്രസിഡന്റ് ട്രംപ്. വീണ്ടും ദിവസങ്ങളോളം കോവിഡ് ഒരു 'മഹാമാരി'യല്ലെന്നും അത് വന്നതുപോലെ പോകുമെന്നുമൊക്കെയാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നത്

. ഇപ്പോൾ പോലും അമേരിക്കൻ സമ്പദ്ഘടന വീണ്ടും തുറക്കുന്നതിന് ഏറ്റവും തിടുക്കം കാട്ടുന്നതും അദ്ദേഹം തന്നെ. 'മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സംശയത്തോടെ വീക്ഷിക്കുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് തെളിവില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ശേഷിയുടെ പേരില്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുമായി ഏറ്റുമുട്ടുകയും ചെയ്തതിന് പുറമെ എഫ്‌ഡിഎ നിർദ്ദേശങ്ങൾ വകവയ്ക്കാതെ മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സൈക്ളോറോക്വീൻ താൻ കഴിക്കുന്നുണ്ടെന്ന് പറഞ്ഞ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. സമീപകാലത്ത് വിദേശങ്ങളില്‍ ചൈന നടത്തിയ ഏറ്റവും ശക്തമായ പ്രചാരണമാണ് കൊറോണ വൈറസിന്റെ കാര്യത്തിലുണ്ടായത്. ടെലിവിഷന്‍ ചാനലുകള്‍ പോലുള്ള പരമ്പരാഗത മാധ്യമങ്ങളും അതിനേക്കാള്‍ ശക്തമായി ചൈനയില്‍ വിലക്കപ്പെട്ടവ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളും അതിനായി അവർ ഉപയോഗപ്പെടുത്തി. കൊറോണ വൈറസിനെക്കുറിച്ച് ചൈനയും പാശ്ചാത്യ ഗവണ്മെന്റുകളും തമ്മിലുള്ള ഒരു വാക്പോരിലേക്കു കാര്യങ്ങള്‍ ചെന്നെത്തി. ചൈനീസ് ഗവണ്മെന്റിന്റെ ഫണ്ട് ഉപയോഗിച്ച് ഇംഗ്ലീഷ് ഉള്‍പ്പടെയുളള വിദേശഭാഷകളില്‍ പ്രസിദ്ധപ്പെടുത്തുന്ന ചൈന ഡെയിലി, ഗ്ലോബല്‍ ടൈംസ് എന്നിങ്ങനെയുള്ള അച്ചടി മാധ്യമങ്ങളും ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വർക്ക് (സിജിടിഎന്‍) തുടങ്ങിയ ചാനലുകളും അതിനായി ഉപയോഗിച്ചു.ഈ നെറ്റ്‌വർക്കിന് 70ലധികം രാജ്യങ്ങളില്‍ ജീവനക്കാരുണ്ട്. എല്ലാ ഓഫിസുകളിലും ചൈനക്കാര്‍ക്കൊപ്പം തദ്ദേശീയരായ ആള്‍ക്കാരും പ്രവര്‍ത്തിക്കുന്നു. ചില വിഷയങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റു ചില വിഷയങ്ങളില്‍ പരിമിതികളുണ്ട്. പ്രസിഡന്റ് ബുഷും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഒരുപോലെ രാഷ്ട്രീയ അസംബന്ധമാണ് കാട്ടിയതെന്നും വൈറസ് വ്യാപനത്തിന്റെ ആദ്യ മാസം അതിനെ തടയുന്നതില്‍ നഷ്ടപ്പെടുത്തിയെന്നും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സിജിടിഎന്‍ ജീവനക്കാരൻ പറഞ്ഞു.രോഗബാധിതരായവരുടെ എണ്ണവും അതിനായി വികസിപ്പിച്ച പുതിയ ചികിത്സരീതിയുമെല്ലാം വൈറസിനെ വിജയകരമായി നേരിട്ട കാര്യങ്ങളുടെ കൂട്ടത്തില്‍ ഈ നെറ്റ്‌വർക്കില്‍ അവതരിപ്പിക്കുന്നു

.'കേവലം പ്രചാരണം' അല്ലാതെ പുറം രാജ്യങ്ങളിലുള്ളവര്‍ക്ക് സാധാരണ റിപ്പോര്‍ട്ട് എന്ന് തോന്നും വിധം വളരെ ഹൃദ്യമായാണ് അവതരിപ്പിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ കുറെ ആഴ്ചകളായി സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ രോഷത്തോടെയുള്ള പ്രതികരണങ്ങളാണ് ചൈന നടത്തുന്നത്. വൈറസിന്റെ ഉത്ഭവം യുഎസിലാണെന്നുവരെ ചിലര്‍ എഴുതി.അതിനു ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ വലിയ പ്രചാരണംനല്‍കുകയുംചെയ്തു. ചൈനയില്‍ ട്വിറ്റര്‍ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിലൂടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയയാളാണ് ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വക്താവായ ഴാവോ ലിജിന്‍. വുഹാനില്‍ കൊറോണ വൈറസിനെഎത്തിച്ചത് യുഎസ് സൈന്യം ആയിരിക്കാമെന്നു മാര്‍ച്ചില്‍ അദ്ദേഹം ആരോപിച്ചിരുന്നു. വുഹാനില്‍ നടന്ന ലോക സൈനിക ഗെയിംസില്‍ പങ്കെടുക്കാനെത്തിയ യുഎസ് സൈന്യത്തിലെ ഒരു റിസര്‍വ് അംഗവും അത്ലറ്റിക്സ് ടീമില്‍ ഉള്‍പ്പെടുകയുംചെയ്ത വിര്‍ജീനിയയില്‍ നിന്നുമുള്ള ഒരാളെയാണ് ഗൂഡാലോചന സിദ്ധാന്തക്കാര്‍ ഉപയോഗപ്പെടുത്തിയതെന്നുംഎഴുതി. ഴാവോയുടെ ട്വീറ്റിനെ തുടര്‍ന്ന് യുഎസിലെ ചൈനീസ് അംബാസിഡറെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വിളിച്ചു വരുത്തിയെങ്കിലും ചൈനീസ് വിദേശമന്ത്രാലയം ട്വീറ്റിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ആയിരിക്കാമെന്ന വാക്കുപയോഗിച്ചതിന്റെ പേരില്‍ ഴാവോയെ വിമര്‍ശിക്കുന്നവര്‍ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും വുഹാനിലെ ലാബില്‍നിന്നും പുറത്തുചാടിയതാണെന്നും തെറ്റായ ആരോപണം ഉന്നയിക്കുന്ന യുഎസ് പ്രസിഡന്റിനെയും സ്റ്റേറ്റ് സെക്രട്ടറിയെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവിനെയും ചില കോണ്‍ഗ്രസ് അംഗങ്ങളെയും എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്ന് ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വക്താവായ ഹുവാ ചുന്‍യിങ് കഴിഞ്ഞയാഴ്ച ഒരുപത്രസമ്മേളനത്തില്‍ ചോദിക്കുകയുണ്ടായി.ഒരു തെളിവും കൂടാതെ അങ്ങനെയൊരു ആരോപണം ഉന്നയിച്ച ട്രംപ് ഭരണത്തെ യുഎസ് മാധ്യമങ്ങളും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യുഎസ് മാത്രമല്ല ചൈനക്കെതിരെ വിരല്‍ ചൂണ്ടുന്നത്.

യൂറോപ്യന്‍ യുണിയനിലെയും അയല്‍പ്രദേശങ്ങളിലെയും ജനങ്ങളുടെ മുമ്പാകെ കൊറോണ വൈറസിന്റെ ഉത്ഭവവും വ്യാപനവുമായി ബന്ധപ്പെട്ട് ഗൂഡാലോചനയുടെ വലിയ സിദ്ധാന്തങ്ങളും തെറ്റായ വിവരങ്ങളും ചൈനയും റഷ്യയും പ്രചരിപ്പിക്കുന്നതായി യൂറോപ്യന്‍ യൂണിയന്റെ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ് കഴിഞ്ഞമാസം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.കൊറോണ വൈറസ് സംബന്ധിച്ച് ചൈനയുടെ പ്രചാരണം സമ്മിശ്രമായ പ്രതികരണമാണുണ്ടാക്കിയിട്ടുള്ളത്.ഒരു അന്താരാഷ്ട്രപങ്കാളിയെന്ന നിലയില്‍ ഇതാദ്യമായി ഇറ്റലിയിലെ ജനങ്ങള്‍ യുഎസിനേക്കാള്‍ കൂടുതല്‍ ചൈനയെയാണ് പരിഗണിക്കുന്നതെന്ന് കഴിഞ്ഞമാസം നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ വ്യക്തമായി.പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ ലേഖനരൂപത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയിരുന്നത് പ്രമുഖ പത്രങ്ങള്‍ നിരസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വാര്‍ത്താലേഖനങ്ങളുടെ രൂപത്തിലുള്ള പരസ്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് ന്യൂയോര്‍ക് ടൈംസ് വക്താവ് സിഎന്‍എന്‍ ചാനലിനോട് പറഞ്ഞു. യുകെയിലെ ടെലിഗ്രാഫ് പത്രവും അത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുകയും അതിന്റെ വെബ്സൈറ്റില്‍നിന്നും അവ നീക്കം ചെയ്യുകയും ചെയ്തതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു

.എന്നാല്‍ ടെലിഗ്രാഫ് പത്രം ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.അമേരിക്കയില്‍ പ്യു റിസര്‍ച് സെന്റര്‍ കഴിഞ്ഞമാസം നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുഭാഗം പേരും ചൈനയെക്കുറിച്ച് നിഷേധാത്മകമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. 2005ല്‍ സര്‍വേ തുടങ്ങിയതിനുശേഷം ചൈനയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞവരുടെ ശതമാനം ഏറ്റവും ഉയര്‍ന്നതിപ്പോഴാണ്. 1989ലെ ടിയാനന്മെന്‍ ചത്വരത്തിലെ അടിച്ചമര്‍ത്തലിനുശേഷം ലോകമാകെ ചൈനീസ് വിരുദ്ധവികാരം ഏറ്റവുമുയര്‍ന്നു നില്‍ക്കുന്ന സമയമാണിതെന്നു ചൈനീസ് സുരക്ഷാമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദഗ്ധസ്ഥാപനം റിപ്പോര്‍ട്ട് നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലൂടെയും ചോദ്യം ചെയ്യത്തക്കതായ സിദ്ധാന്തങ്ങള്‍ നയതന്ത്ര പ്രതിനിധികള്‍ അവതരിപ്പിച്ചതിലൂടെയും ഓസ്ട്രേലിയ, യുഎസ്, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളെ ചൈന രോഷം കൊള്ളിച്ചിരിക്കുകയാണെന്നാണ് ചൈനീസ് നയതന്ത്രനീക്കങ്ങള്‍ നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.മഹാമാരിയെ തടയുന്നതില്‍ ചൈനക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നുവെന്നാണ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവും ഇപ്പോൾ പറയുന്നത്. വുഹാനിലെ ഒരു ലാബിലാണ് വൈറസിന്റെ ഉത്ഭവമെന്നു ഒരു തെളിവും ഹാജരാക്കാതെ അവര്‍ പറഞ്ഞു.

വൈറസ് വ്യാപനം ചൈന കൈകാര്യം ചെയ്ത രീതി കണക്കിലെടുത്ത് ചൈനയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി മുഴക്കി. വൈറസ് വ്യാപനത്തെ സംബന്ധിച്ച ഒരു സ്വതന്ത്ര അന്വേഷണമാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടത്. ചൈനയുടെ ഷൂസില്‍ പറ്റിപ്പിടിച്ച ച്യുയിങ്ഗം നക്കിത്തുടക്കുകയാണ് ഓസ്ട്രേലിയ എന്നാണു ഒരു ചൈനീസ് ഔദ്യോഗിക മാധ്യമം അതിനോട് പ്രതികരിച്ചത്. ചൈനക്കെതിരെ യുഎസ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന നുണകളെ ശക്തമായി വിമര്‍ശിച്ച ചൈന തുറന്നതും സുതാര്യവുമായ വിവരങ്ങളാണ് നല്‍കുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു.