കാർഷിക പരിഷ്‌ക്കരണം ആവശ്യം; അത് ന്യായയുക്തവുമാകണം 


FEBRUARY 23, 2021, 11:40 AM IST

ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്കും രാജ്യത്തെമ്പാടുമുള്ള പ്രധാന നഗരങ്ങളിലേക്കുമുള്ള  പ്രധാനവീഥികളിൽ പ്രതിഷേധിക്കുന്ന നൂറായിരക്കണക്കിനു  കർഷകർ തിങ്ങിനിറയുകയാണ്. തലസ്ഥാനനഗരിയിൽ പൊലീസും അർദ്ധസൈനികരുമായി 50,000 പേരെയാണ് വിന്യസിച്ചിട്ടുള്ളത്.

വീഥികളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചിരിക്കുന്നു. ലഹളകൾ നിയന്ത്രിക്കാനുള്ള വാഹനങ്ങളും നിരത്തിയിട്ടിട്ടുണ്ട്. ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. സംയമനം പാലിക്കണമെന്ന് യുഎൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഓരോ ദിവസവും പിന്നിടുമ്പോൾ അസംതൃപ്തരായ കർഷകർ അവരുടെ ട്രാക്ടറുകളുമായി പ്രതിഷേധത്തിൽ പങ്കുചേരുകയാണ്.

പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള വാശിയിലൂടെ പൊതുജനരോഷം ക്ഷണിച്ചു വരുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. എങ്കിലും ഇതാദ്യമായാണ് അദ്ദേഹം ഇത്ര വലിയൊരു പ്രതിഷേധത്തെ നേരിടുന്നത്. സെപ്റ്റംബറിൽ പാസാക്കിയ കാർഷികനിയമങ്ങൾ റദ്ദാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

തങ്ങളുടെ ജീവിതമാർഗത്തെ നശിപ്പിക്കുന്ന നിയമങ്ങളാണ് അവയെന്നാണ് അവർ പറയുന്നത്. എന്നാൽ പിൻവലിക്കുന്ന പ്രശ്നമേയില്ലെന്ന് ഗവണ്മെന്റ് പറയുന്നു. കർഷകർക്ക് ഗുണകരമാകുന്ന നിയമങ്ങളാണ് അവയെന്നാണ് ഗവണ്മെന്റ് നിലപാട്.  പ്രതിഷേധം മാസങ്ങളോളം നീണ്ടുപോയി.

കർഷകരും ഗവണ്മെന്റും തമ്മിൽ 10 റൗണ്ട് ചർച്ചകൾ നടന്നു. നിയമങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും ചില ഭേദഗതികൾ വരുത്തുന്നത് പരിഗണിക്കാമെന്നും  നിയമങ്ങൾ നടപ്പാക്കുന്നത് 18 മാസക്കാലത്തേക്ക് നിർത്തിവെക്കാമെന്നും ഗവണ്മെന്റ് അറിയിച്ചു. എന്നാൽ കർഷകർ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. 

ആവശ്യങ്ങൾ ഗവണ്മെന്റ് അംഗീകരിക്കുന്നതുവരെ വേണ്ടി വന്നാൽ വർഷങ്ങളോളം പാതയിൽ കുത്തിയിരുപ്പ് തുടരുമെന്നാണ് കർഷകർ പറയുന്നത്. കൊറോണ വൈറസിനെ അതിജീവിക്കുന്നതിനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും എന്നാൽ ഈ നിയമങ്ങൾക്ക് മുന്നിൽ നിലനിൽക്കാൻ കഴിയില്ലെന്നും കർഷകർ പറയുന്നു. 

കർഷകരുടെ ഭയപ്പാടുകൾക്കും ഗവണ്മെന്റിന്റെ വാചോടോപങ്ങൾക്കുമപ്പുറം ചില യാഥാർഥ്യങ്ങളുണ്ട്. ഇന്ത്യയിലെ കാർഷിക സമ്പ്രദായത്തിൽ പരിഷ്ക്കരണങ്ങൾ  ആവശ്യമാണ്. അല്ലെങ്കിൽ അമിതോൽപ്പാദനത്തിനത്തിന്റെ പാരിസ്ഥിതികമായ ഭവിഷ്യത്തുകളും കാർഷികസബ്‌സിഡിയുടെ ധനപരമായ ദുരന്തങ്ങളും അനുഭവിക്കേണ്ടതായിവരും.

ശരിയായ രീതിയിൽ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയാൽ കൃഷിയെ ആശ്രയിച്ചു കഴിയുന്ന മില്യൺ കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കും. ആഗോള ഭക്ഷ്യക്കയറ്റുമതിയിൽ ഇന്ത്യയെ മുൻനിരയിലേക്ക് എത്തിക്കുകയും ചെയ്യും. തെറ്റായ പരിഷ്ക്കരണങ്ങൾ മില്യൺ കണക്കിന് കർഷകർക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിലേക്കും രാജ്യത്തെ ജലവിതരണത്തിന്റെ 90%വും നശിച്ചു പോകുന്നതിലേക്കും നയിക്കും. 

വലിയൊരു പ്രശ്നമായിരുന്നുവെങ്കിലും തുടർച്ചയായി അധികാരത്തിൽ വന്ന ഗവൺമെന്റുകൾ പരിഷ്ക്കരണങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിന് മടിച്ചു നിൽക്കുകയാണ് ചെയ്തത്. സർവനാശം വിതച്ച മഹാമാരിക്കിടയിൽപ്പോലും ഉലച്ചിലൊന്നും സംഭവിക്കാത്ത ജനപിന്തുണയുടെ ധൈര്യത്തിലാണ് അതിനു മോഡി ഗവണ്മെന്റ് മുതിർന്നത്.

അധികാരത്തിലുണ്ടായിരുന്ന 6 വർഷങ്ങൾക്കിടയിൽ നടപ്പാക്കിയ നയപരമായ പല പരിഷ്‌ക്കരണങ്ങളും വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയും അത് പലപ്പോഴും രാജ്യത്തെ വലിയ കുഴപ്പങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86%വും റദ്ദാക്കിയതും മതപരമായ അടിസ്ഥാനത്തിൽ പൗരത്വ നിയമം പാസാക്കിയതുമെല്ലാം അതിലുൾപ്പെടും.

എന്നാൽ കാർഷികനിയമങ്ങളുടെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിനു ഗവണ്മെന്റ് പ്രകടമാക്കിയിട്ടുള്ളസന്നദ്ധത സങ്കീർണ്ണമായ ഒരു പ്രശ്നമാണതെന്നാണ് തെളിയിക്കുന്നത്. രാജ്യത്തെ 1.3 ബില്യൺ ജനസംഖ്യയിൽ കൃഷിയെ ആശ്രയിച്ചു കഴിയുന്ന പകുതിയോളം വരുന്ന വിഭാഗത്തെ അകറ്റിനിർത്തുമെന്ന അപകടമുണ്ട്.

ഇരുധ്രുവങ്ങളിലായി നിലകൊള്ളുകയാണ് ഇരുകൂട്ടരും.രാജ്യത്ത് കാർഷികോൽപ്പന്നങ്ങളുടെ  ഉൽപ്പാദനത്തിലും വിപണനത്തിലും വലിയൊരു മാറ്റമാകും  കാർഷികനിയമങ്ങളുണ്ടാക്കുകയെന്നു ഗവണ്മെന്റ് പറയുന്നു. ദശകങ്ങളായി പൊതുമേഖലയിൽ മാത്രമുണ്ടായിരുന്ന മൊത്തവ്യാപാര വിപണികളിലേക്ക്  കൂടുതൽ സ്വകാര്യ സംരംഭകർ കടന്നുവരുന്നത് കൂടുതൽ വരുമാനമുണ്ടാക്കുന്നതിനു കർഷകരെ സഹായിക്കും.

എന്നാൽ സ്വകാര്യ കമ്പനികൾക്ക് മൊത്തവ്യാപാരത്തിന്റെ വില തീരുമാനിക്കുന്നതിനുള്ള  അധികാരം നൽകുന്നതിലൂടെ കർഷകരിൽ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരിൽനിന്നും കുറഞ്ഞ വിലക്ക് ഉൽപ്പന്നങ്ങൾ സംഭരണം നടത്താനുള്ള അവസരമാകും ലഭിക്കുകയെന്ന് കർഷകർ ഭയക്കുന്നു. 

രാജ്യത്തെ മില്യൺ കണക്കിന് കർഷകർ വളരെവിഷമകരമായ അവസ്ഥയിലാണ് കഴിയുന്നത്. ഓരോ വർഷവും അടുത്ത വിളവെടുപ്പു വരെ ജീവിക്കാനുള്ള പിന്തുണ നൽകുന്ന ഗവണ്മെന്റ് സംവിധാനത്തിൽ അവർ വിശ്വാസമർപ്പിക്കുന്നു. സ്വകാര്യ കമ്പനികൾ യഥാസമയം വില നൽകില്ലെന്നും അത്  ലഭിച്ചില്ലെങ്കിൽ അടുത്ത കൃഷിയിറക്കാൻ പ്രയാസമനുഭവപ്പെടുമെന്നും കർഷകർ പറയുന്നു.  

ഈ സംഘർഷത്തിന്റെ അടിവേര് കിടക്കുന്നത് അരനൂറ്റാണ്ടു മുമ്പ് 1960കളിൽ നടപ്പാക്കിയ ഹരിതവിപ്ലവത്തിലാണ്. അടിക്കടി ക്ഷാമം അനുഭവപ്പെടുന്ന ഒരു രാജ്യത്തെ കാർഷികരംഗത്തെ ഒരു വൻശക്തിയാക്കി അത് മാറ്റി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണ്. ഗോതമ്പ്, പഞ്ചസാര എന്നിവയുടെകയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം കർഷകരെ പിന്തുണക്കുന്ന  ഗവണ്മെന്റ് സംവിധാനത്തിന്റെയും നിയന്ത്രിത വിപണികളുടെയും ഗവണ്മെന്റിന്റെ ക്ഷേമനടപടികളുടെയും  കാര്യക്ഷമതയില്ലായ്മ വർദ്ധിച്ചു വന്നതാണ്  പരിഷ്‌ക്കരണം നടപ്പാക്കാൻ മോഡിക്ക് അവസരമൊരുക്കിയത്.  

നിലവിലുള്ള രീതിയനുസരിച്ച് രണ്ടുഡസനോളം കാർഷികോൽപ്പന്നങ്ങളുടെ  താങ്ങുവില  ഗവണ്മെന്റ് നിശ്ചയിക്കുകയും ഗവണ്മെന്റിന്റെ ക്ഷേമനടപടികൾക്കായുള്ള അരിയും ഗോതമ്പും വലിയ തോതിൽ സംഭരിക്കുകയും ചെയ്യുന്നു. ഗവണ്മെന്റ് നിശ്ചയിച്ച വില നൽകാൻ  വ്യാപാരികൾ നിയമപരമായി ബാധ്യസ്ഥരല്ല,.അതേസമയം ഗവണ്മെന്റ് നിശ്ചയിക്കുന്ന വില ചെറുകിട കർഷകർക്ക് സഹായമാകുന്നു.

നിശ്ചിത വിപണികളിൽ ലൈസൻസ് ഉള്ള വ്യാപാരികൾ മുഖേനയാണ് കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഈ വിപണികൾ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെറുകിട കർഷകരെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ കാലം കഴിഞ്ഞതോടെ പലരും ഫലത്തിൽ കുത്തകകളായി. വ്യാപാരികൾ ഒത്തുചേർന്നു മത്സരം ഇല്ലാതെയാക്കി. അതിന്റെ ഫലമായി അരിയുടെയും ഗോതമ്പിന്റെയും വില വർഷങ്ങളായി സ്ഥിരത പുലർത്തുകയാണ്. സോയാബീൻ, ചോളം, കടുക് തുടങ്ങിയ വിളകളുടെ വിലകൾ എപ്പോഴും  ചാഞ്ചാട്ടം പുലർത്തുന്നു. 

ഉൽപ്പന്നങ്ങൾ വാങ്ങാൻ ആൾക്കാരെ ഉറപ്പു നൽകുന്ന ഗവണ്മെന്റിന്റെ സംവിധാനത്തിൽ കർഷകർ സംതൃപ്തരാണ്. ഗ്രാമീണ ബാങ്കിങ്  സേവനങ്ങൾ അപര്യാപ്തമായ രാജ്യത്ത് കൃഷിക്കാവശ്യമായ വിത്തുകളും മറ്റും വാങ്ങുന്നതിന് അനൗപചാരിക ഹൃസ്വകാല വായപ്കൾക്കുള്ള സൗകര്യം അത് നൽകുന്നു. 

വ്യാപാരം ഉദാരവൽക്കരിച്ചുകൊണ്ട് നിശ്ചിത വിപണിക്ക് പുറത്ത് ഉൽപ്പന്നങ്ങൾ വിൽക്കാൻ കർഷകരെ പുതിയ നിയമങ്ങൾ അനുവദിക്കുന്നു. താങ്ങുവിലയും ക്ഷേമനടപടികളും തുടരുമെന്ന് മോഡി ഗവണ്മെന്റ് ഉറപ്പ് നൽകുന്നുണ്ടെങ്കിലും കർഷകർ അത് വിശ്വസിക്കുന്നില്ല.

ഭക്ഷ്യ സബ്‌സിഡി നിർത്തലാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ഗവണ്മെന്റ് കാർഷിക പരിഷ്‌ക്കരണ നിയമങ്ങൾ നടപ്പാക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു. 2021-22ൽ ഭക്ഷ്യ സബ്സിഡിക്കായി 33.4 ബില്യൺ ഡോളർ ഗവണ്മെന്റിനു ചിലവഴിക്കേണ്ടതായി വരുമെന്നാണ് കണക്കാക്കുന്നത്.

വിലകൾ താഴ്ത്തുന്നതിനു വിപണിശ ക്തികളെ ഗവണ്മെന്റ് അനുവദിക്കുന്നതിലൂടെ സബ്‌സിഡി അവസാനിപ്പിക്കാമെന്ന്‌   ഗവണ്മെന്റ് കരുതുന്നു. നിലവിലെ രീതിയനുസരിച്ച് ഉൽപ്പാദന ചിലവും 50% ലാഭവും നൽകുന്ന രീതിയിലാണ് ഗവണ്മെന്റ് താങ്ങുവില നിശ്ചയിക്കുന്നത്.

ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പും നൽകുന്നുണ്ട് ഇത് ചിലയിനം വിളകൾ അമിതമായി ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യത്തിലും കൂടുതൽ ഗോതമ്പും അരിയും കരിമ്പും പരുത്തിയും മറ്റും ഉൽപ്പാദിപ്പിക്കുമ്പോൾ സർവതന്ത്ര സ്വാതന്ത്ര്യത്തിന്റേതായ സാഹചര്യത്തിൽ ഉൽപ്പന്നങ്ങളുടെ വില ഇടിയുന്നു. 

ഇന്ത്യയിലെ കർഷകരിൽ 86%വും 2 ഹെക്ടറിലോ (5 ഏക്കർ) അതിലും കുറഞ്ഞ സ്ഥലത്തോ കൃഷി ചെയ്യുന്നവരാണ്. ആകെ കൃഷി ചെയ്യുന്ന ഭൂമിയുടെ പകുതിയിലേറെയും 14%ത്തിന്റെ ഉടമസ്ഥതയിലാണ്. നിയന്ത്രണങ്ങളൊന്നുമില്ലാത്ത വിപണിയിൽ, ഏക്കറൊന്നിനു കുറഞ്ഞ ചിലവിൽ കൃഷി ചെയ്യാൻ കഴിയുകയും പണത്തിന്റെ ലഭ്യത ധാരാളമുള്ള വൻകിട കർഷകർ ആധിപത്യം വഹിക്കുന്ന സ്ഥിതിയുണ്ടാകുകയും ചെറുകിട കർഷകർ അവരുടെ ഭൂമിവിൽക്കാൻ നിർബ്ബന്ധിതരാകുകയും ചെയ്യുന്നസ്ഥിതിയുണ്ടാകും.

പല വികസിതരാഷ്ട്രങ്ങളിലും ദശകങ്ങൾ കൊണ്ട് ഈ മാറ്റം സംഭവിക്കുകയും ഭൂമി വിറ്റവർ നഗരങ്ങളിലേക്ക് കുടിയേറി ഫാക്ടറിതൊഴിലാളികളായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഈ രീതിയിൽ സംഭവിക്കുന്ന വേഗതയിലുള്ള മാറ്റം വലിയൊരു മാനവിക പ്രതിസന്ധി സൃഷ്ടിക്കും. 

കാർഷിക പരിഷ്‌ക്കരണ നിയമങ്ങൾക്ക് ഒരവസരം നൽകൂവെന്നാണ്  മോഡി പാർലമെന്റിൽ അഭ്യർത്ഥിച്ചത്. എന്നാൽ താങ്ങുവിലയിൽ കുറഞ്ഞ വില നൽകുന്നത് കുറ്റകരമാക്കുന്ന പുതിയൊരു നിയമനിർമ്മാണം  നടത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. അതോടെ സ്വകാര്യ വ്യാപാരികൾ പിന്മാറുകയും ഗവണ്മെന്റിനു ഇടപെടേണ്ടതായും കൂടുതൽ വാങ്ങേണ്ടതായും വരും. അത് ധനക്കമ്മി കൂടുതൽ വർധിപ്പിക്കും. കൊറോണ വൈറസ് കാരണം കമ്മി ഇപ്പോൾത്തന്നെ ജിഡിപിയുടെ 9.5%മായി വർധിച്ചിട്ടുണ്ട്.

രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങൾ ഏറ്റവുംകൂടുതൽ വാങ്ങുന്ന പൊതുമേഖലയിലെ ഫുഡ് കോർപറേഷൻ  ഓഫ് ഇന്ത്യ ഇപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞവർഷം ഉൽപ്പാദിപ്പിച്ച 108 മില്യൺ ടൺ ഗോതമ്പിൽ 39 മില്യൺ ടണ്ണും  118  മില്യൺ ടൺ അരിയിൽ 52 മില്യൺ ടണ്ണും എഫ് സി ഐ സംഭരിച്ചു കഴിഞ്ഞു. നല്ല വിളവെടുപ്പ് കാരണം പല സംസ്ഥാനങ്ങളിലും ധാന്യപ്പുരകൾ നിറഞ്ഞു കവിഞ്ഞു.

ഓരോ വർഷവും താങ്ങുവില ഉയർത്തുന്നത് കയറ്റുമതിയെ ബാധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താങ്ങുവില ആഗോള നിലവാരത്തിലുള്ളതിനു തുല്യമാക്കുകയും കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്തുകയുമാണ് ചെയ്യേണ്ടതെന്നാണ്  അവർ പറയുന്നത്. 

കാർഷികമേഖലയിൽ, പ്രത്യേകിച്ച് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ച പഞ്ചാബ്-ഹര്യാന പോലുള്ള സംസ്ഥാനങ്ങളിൽ, ന്യായമായ പരിഷ്ക്കരണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അതുണ്ടാക്കുന്ന ദീർഘകാല ഭവിഷ്യത്തുകൾ വളരെ ഗുരുതരമായിരിക്കും.  അതാണ് ഈ കഥയിലെ റൈറ്റിങ് സൊലൂഷൻ...