മതവിദ്വേഷം


MAY 12, 2022, 8:43 PM IST

മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷംനേതാവുമായ പി.സി.ജോര്‍ജ് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ 'മതവിദ്വേഷ' പ്രസംഗത്തിന്റെപേരില്‍ തിരുവനനന്തപുരത്തുനിന്ന് വന്‍ സന്നാഹങ്ങളോടെ വന്നപോലീസ് കൊച്ചുവെളുപ്പാന്‍കാലത്ത് വീടുവളഞ്ഞ് അദ്ദേഹത്തെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരത്ത് എത്തിച്ച്‌ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.കോടതി ഉടനടി ജാമ്യം നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന്‌ജോര്‍ജ് പിന്നീട് പറഞ്ഞു.

ജോര്‍ജ്ജിന്റെ പ്രസംഗം മതവിദ്വേഷമായിരുന്നോ? ആയിരുന്നു. പറഞ്ഞതില്‍ സത്യമുണ്ടായിരുന്നോ? കുറെയൊക്കെ സത്യമുണ്ടായിരുന്നു.കേരളത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തുന്ന ആദ്യത്തെ ആളായിരുന്നോജോര്‍ജ്? അല്ല. എങ്കില്‍, അത്തരത്തില്‍ പ്രസംഗിച്ച മറ്റുള്ളവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടോ? ഇല്ല. പരാതി ഇല്ലാതിരുന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്യാതിരുന്നത്? അല്ല, പരാതികള്‍ ഉണ്ടായിരുന്നു; പക്ഷേപോലീസ് അനങ്ങിയില്ല. രാഷ്ട്രീയമേലാളന്മാരില്‍നിന്ന് സമ്മര്‍ദ്ദവും ഉണ്ടായില്ല. എങ്കില്‍പിന്നെ എന്തിനാണ്‌ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്തത്? അറിയില്ല. മുസ്ലീം തീവ്രവാദികളെ പ്രീതിപ്പെടുത്താനും അതുവഴി മുസ്ലീംവോട്ട്ബാങ്കിനെ കയ്യിലെടുക്കാനുമായി പിണറായി വിജയന്റെ സിപിഎം കളിച്ച കളിയാണിതെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതു ശരിയാണോ? അറിയില്ല.

പക്ഷേ, മറ്റു കാരണങ്ങളൊന്നും കാണുന്നില്ല.എങ്കില്‍ അറസ്റ്റ് നാടകം പാടെ പാളിപ്പോയി.കോടതിയാണ് പാളിച്ചത്.ജോര്‍ജിനെ കുറേ ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. സംഭവിച്ചത് മറിച്ചാണ്. വിദ്വേഷ പ്രസംഗം നടത്താന്‍ പാടില്ല എന്ന ഉപദേശത്തോടെ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.പക്ഷേ, ഏറ്റവും പ്രസക്തമായചോദ്യംജോര്‍ജിന്റെ അറസ്റ്റുകൊണ്ട് ആര്‍ക്കാണ്‌നേട്ടമുണ്ടായത് എന്നതാണ്.ജോര്‍ജ്ജിനാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇരു മുന്നണികളിലും ഇടംകിട്ടാതെ, തെരഞ്ഞെടുപ്പില്‍തോറ്റ്, രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട്, വെറുതെ വിടുവായത്തം വിളമ്പി വീട്ടിലിരുന്നജോര്‍ജിന് വലിയ വീരപരിവേഷം കൈവന്നിരിക്കുന്നു. ബിജെപിയും മറ്റു സംഘപരിവാറുകാരുംജോര്‍ജിനു പിന്തുണയുമായി അണിനിരന്നു. അറസ്റ്റുചെയ്തു കൊണ്ടുപോകുന്നതിനിടയില്‍പോലീസ് വാഹനം തടഞ്ഞ് ഹാരാര്‍പ്പണം നടത്തി. പിന്നീട് അദ്ദേഹത്തെ കാണാന്‍നേതാക്കള്‍ ഓടിയെത്തി.

കൂടാതെ,ജോര്‍ജ് പറഞ്ഞത് സത്യമാണെന്നും, സത്യംമാത്രമാണ് പറഞ്ഞതെന്നും മുസ്ലീംവിരോധം കൊണ്ടുനടക്കുന്ന ചില ക്രൈസ്തവ ഗ്രൂപ്പുകളും പറയുന്നു. 'സപ്പോര്‍ട്ട് പിസി' എന്ന ഹാഷ്ടാഗില്‍ അവര്‍ മുസ്ലീം വിരോധം ആഘോഷിച്ചു. ക്രൈസ്തവരുടെ പുതിയ മിശിഹാ ആയിട്ടാണ് അത്തരക്കാര്‍ അയാളെ ചിത്രീകരിക്കുന്നത്. സഭാനേതാക്കളാകട്ടെ വാചാലമായ മൗനം പാലിച്ചു.സംഘ്പരിവാറിന് പ്രകടമായുംനേട്ടമുണ്ടായി. അവര്‍ കാലാകാലങ്ങളായി ഉന്നയിച്ചിരുന്നചോദ്യങ്ങള്‍ ഇന്ന് പൊതുജനചര്‍ച്ചയ്ക്ക് വിഷയമാണ്. മാദ്ധ്യമങ്ങള്‍ അവഗണിച്ച ഹിന്ദുമഹാ സമ്മേളനംപോലും ലൈംലൈറ്റിലേക്കു വന്നു. പത്താമത്തെ അനന്തപുരി ഹിന്ദുമഹാ സമ്മേളനമായിരുന്നു ഈ മാസം ആദ്യം തലസ്ഥാനത്ത് നടന്നത്.നേരത്തേ നടന്ന ഒന്‍പതെണ്ണത്തെപ്പറ്റി ആരെങ്കിലുംകേട്ടിരുന്നോ?ജോര്‍ജിന്റെ അറസ്റ്റ് സംസ്ഥാനത്ത് ആളിപ്പടരുന്ന മതവിദ്വേഷത്തിന് മരുന്നായോ എന്നതാണ് മറ്റൊരു പ്രസക്തമായചോദ്യം. ഇല്ലെന്നു മാത്രമല്ല, ചാരം മൂടിയിരുന്ന വിദ്വേഷ കനലുകള്‍ ഊതിത്തെളിക്കാന്‍ അതു കാരണമായി.

പൊതുമദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍കേരളീയര്‍ അറച്ചുനിന്നിരുന്ന വിഷയങ്ങള്‍ ഇപ്പോള്‍ ആളുകള്‍ ഉറക്കെ സംസാരിക്കുന്നു.'മറുകുറ്റിപായുക' എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. മരം വെട്ടുമ്പോള്‍ ഏതു ഭാഗത്തേക്കാണ് അതു മറിക്കാന്‍ ശ്രമിക്കുന്നത്, അതിന്റെ എതിര്‍വശത്തേക്ക് മരം മറിയുന്നതിനാണ് മറുകുറ്റി പായുക എന്നു പറയുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ ഉണ്ടാകാവുന്ന വസ്തുനഷ്ടവും ആള്‍നാശവും പ്രവചിക്കാനാതീതമാണ്. ഈ വിഷയത്തിലും സംഭവിച്ചത് അതാണ്.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍, അതും വലിയ സന്നാഹങ്ങളോടെ അറസ്റ്റ് ചെയ്യാന്‍,പോലീസിന് നിര്‍ദ്ദേശം നല്‍കിയവരാണ് വെട്ടിലായത്. അവര്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല, വിപരീത ഫലം ഉളവാക്കുകയും ചെയ്തു.''കേരളത്തില്‍ മതം തിരിച്ചുള്ള അറസ്റ്റും നീതി നടപ്പാക്കലു''മാണ് നടക്കുന്നതെന്ന വാദവുമായി കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ്‌ഫോര്‍സോഷ്യല്‍ ആക്ഷന്‍) എന്ന ക്രിസ്ത്യന്‍ തീവ്രവാദ ഗ്രൂപ്പ് രംഗത്തുവന്നു. അവര്‍ പറയുന്നത് ഇങ്ങനെ: ''മുസ്ലിം സ്ത്രീകള്‍ അമുസ്ലിംഡോക്ടറുടെ അടുക്കല്‍ ചികിത്സയ്ക്ക്‌പോകരുത് എന്ന് പറഞ്ഞ മതപണ്ഡിതനെതിരെകേസില്ല, 10കൊല്ലം കൊണ്ട്‌കേരളം ഇസ്ലാമിക രാജ്യമാക്കും എന്ന് പറഞ്ഞ മൗലവിക്കെതിരെകേസില്ല, 'ഗുരുവായൂരപ്പാ രക്ഷിക്കണേ' എന്ന് പറയുന്നവര്‍ നരകത്തില്‍പോകും എന്ന് പറഞ്ഞവനെതിരെയും കേസില്ല, '21ല്‍ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന് മുദ്രാവാക്യം വിളിച്ചര്‍ക്കെതിരെകേസില്ല, അമ്പലത്തിനു പിരിവ് കൊടുക്കുന്നത്‌വേശ്യാലയത്തില്‍ കൊടുക്കുന്നത്‌പോലെയാണ് എന്ന് പ്രസംഗിച്ച  മുജാഹിദ് ബാലുശ്ശെരിക്കെതിരെയും കേസില്ല. പി.സി.ജോര്‍ജ്ജിനെതിരെ കേസെടുക്കും, പാലാ ബിഷപ്പിനെതിരെകേസെടുക്കും, ജിഹാദികളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം എതിരെകേസെടുക്കും. ഇത് എന്തൊരു നീതിയാണ്?

വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദമാണ്‌കേരളംനേരിടുന്ന ഏറ്റവും വലിയ ഭീഷണി.വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ട് ഇടത് വലത് മുന്നണികള്‍ ഇത് മറച്ചുവച്ചിരിയ്ക്കയാണ്. കൂടാതെ സഹായത്തിന് കുടപിടിക്കാന്‍ നല്ലൊരു വിഭാഗം പെയ്ഡ് മാധ്യമങ്ങളും. നിയമം ഒരു സമുദായത്തിന്‌വേണ്ടി മാത്രം ഉള്ളതാണോ?'''ക്രിസ്തു പിഴച്ചു പെറ്റവനെന്നും ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്നും ആഭാസത്തരമെന്നും ക്രിസ്മസിനെ തലേദിവസം വിളിച്ചുപറഞ്ഞ വാസിം അല്‍ ഹിക്കിമിക്ക് എതിരെ എറണാകുളം സെന്‍ട്രല്‍പോലീസില്‍ പരാതി കൊടുത്തിട്ട് അഞ്ചുമാസം കഴിഞ്ഞിരിക്കുന്നു! ഇതുവരെകേസെടുക്കുവാന്‍പോലീസ് തയ്യാറായിട്ടില്ല! എന്താണ് ഇത് സംബന്ധിച്ച്‌കേരളത്തിലെ മതേതരന്മാര്‍ക്കും ഇപ്പോള്‍ പി സിജോര്‍ജിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്നവര്‍ക്കും പറയാനുള്ളത്?' - അവര്‍ചോദിക്കുന്നു. ''പാലാ ബിഷപ്പിനെ വിഷസര്‍പ്പമെന്നും മയക്കുമരുന്നിന് അടിമയെന്നും വിളിച്ച സത്താര്‍ പാന്തല്ലൂരിനെതിരെ കാസയുടെ പ്രവര്‍ത്തകര്‍ വിവിധ ജില്ലകളിലായിപോലീസിന് നല്‍കിയത് 6 പരാതികളാണ്. അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പരാതിയില്‍പോലുംകേസെടുക്കാനോ സത്താര്‍ പന്തല്ലൂരിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിചോദ്യം ചെയ്യാനോകേരളപോലീസ് തയ്യാറായിട്ടില്ല.''ചുരുക്കത്തില്‍, ആരും ശ്രദ്ധിക്കപ്പെടാതെപോകുമായിരുന്ന ഈ വിഷയങ്ങള്‍ ഇപ്പോള്‍ പൊതുജനം ചര്‍ച്ച ചെയ്യുന്നതിനുള്ള നിമിത്തമായി മാറ്റിയിരിക്കുന്നു പിസിയുടെ ആഘോഷപൂര്‍വ്വമായ അറസ്റ്റ്.കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകള്‍ പച്ചയ്ക്ക് തുറന്നുപറയുകമാത്രമാണ്‌ജോര്‍ജ് ചെയ്തതെന്നാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ പറയുന്നത്.

ജോര്‍ജ് പറഞ്ഞ കാര്യങ്ങളില്‍ ഏതാണ് വസ്തുതയ്ക്ക് വിരുദ്ധമായ കാര്യമെന്നും അവര്‍ചോദിക്കുന്നു.പിസിജോര്‍ജിന് ഒന്നും സംഭവിക്കാന്‍പോകുന്നില്ല. മതവിദ്വേഷ പ്രസംഗത്തിന്റെപേരില്‍ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ട ചരിത്രമില്ല. പക്ഷേ, അതുകൊണ്ട് പിസിജോര്‍ജ് ചെയ്തത് ശരിയാണെന്നുവരുന്നില്ല. പറഞ്ഞത് ഏറെയും വര്‍ഗ്ഗീയതയാണ്. മുസ്ലീംഹോട്ടലുകളില്‍ അമുസ്ലീമുകള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വന്ധ്യംകരണത്തിനുള്ള തുളളിമരുന്ന്‌ചേര്‍ക്കുന്നു എന്ന തെളിവില്ലാത്ത ആരോപണം വങ്കത്തരമാണ്. ജാതിമതഭേമന്യേ ആളുകള്‍ക്ക്‌ജോലി നല്‍കുകുകയും സഹായിക്കുകയും ചെയ്യുന്ന യൂസഫലിക്കെതിരെ പറഞ്ഞത് ശുദ്ധ അസംബന്ധം. സംഘികളില്‍നിന്നും ക്രിസംഘികളില്‍നിന്നും ഇതിന് കയ്യടി കിട്ടിയെന്നത് ന്യായീകരണമല്ല. തങ്ങള്‍ മുസ്ലീം പക്ഷത്താണെന്ന് വരുത്തി പത്ത്‌വോട്ടുകൂടുതല്‍നേടെമെന്നു കരുതി, സുഡാപ്പികള്‍ നടത്തുന്ന അന്യമതവിദ്വേഷം കണ്ടില്ലെന്നു നടിക്കുന്ന ഗവണ്മെന്റ് നയവും ശരിയല്ല. അത്തരം കണ്ണടയ്ക്കലുകള്‍ മറ്റു മതത്തില്‍ പെട്ടവരെ വര്‍ഗ്ഗീയവല്‍ക്കരിക്കും. നീതി എല്ലാവര്‍ക്കും തുല്യമാകണം. കാതു കുത്തുന്നിടത്ത് ഇറച്ചിക്കുപോകുന്നതുപോലെയാണ്‌കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പെരുമാറിയത്.

അതുകൊണ്ട് അവര്‍ക്ക്‌കോട്ടമല്ലാതെനേട്ടമുണ്ടാകില്ല.ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നജോര്‍ജ്ജിന്റെ നിലപാട് അപലപനീയമാണ്. മതരാഷ്ട്രത്തില്‍ മറ്റു മതക്കാര്‍ രണ്ടാംകിട പൗരന്മാരായി മാറുന്നതാണ് ചരിത്രം. യൂറോപ്പ് ക്രൈസ്ത രാജ്യങ്ങളായിരുന്ന കാലത്ത് മറ്റു മതക്കാര്‍ മാത്രമല്ല, ഔദ്യോഗിക ലൈന്‍ സ്വീകരിക്കാത്ത ക്രൈസ്തവരും ക്രൂരമായ പീഡനങ്ങള്‍ക്കും ക്രൂരമായ വധത്തിനും ഇരയായിട്ടുണ്ട്. ഇസ്ലാം ഔദ്യോഗിക മതമായ രാജ്യങ്ങളുടെ സ്ഥിതിനോക്കുക. സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിന്റെപേരില്‍ ന്യൂനപക്ഷങ്ങള്‍ ജീവഭയത്തിലാണ്. ഹിന്ദുക്കള്‍ സമഭാവനയോടെ എല്ലാ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഭക്ഷണരീതികളെയും കണ്ടിരുന്ന കാലംപോയി. എല്ലാം ഹൈന്ദവല്‍ക്കരിക്കാനാണ് അവരിലെ തീവ്രവാദികള്‍ ശ്രമിക്കുന്നത്. അത് അഹിന്ദുക്കള്‍ക്കു മാത്രമല്ല, സ്വന്തം മതത്തിലെ ദളിതര്‍ക്കും ആപത്താണ്. ദളിതരെ ഹിന്ദുക്കളായി കണക്കാക്കിത്തുടങ്ങിയതുന്നെ അടുത്ത കാലത്താണെന്ന് മറക്കരുത്. അതുംവോട്ടിനുവേണ്ടി മാത്രം.എല്ലാറ്റിനുമുപരി, മതമല്ല മാനവീകതയാണ് ഇന്നിന്റെ നീതിശാസ്ത്രം. അതു നടപ്പാകണമെങ്കില്‍ രാജ്യങ്ങള്‍ മതേതര ജനാധിപത്യങ്ങളായിരിക്കണം.