യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്


OCTOBER 11, 2021, 8:29 AM IST

ടൂറിന്‍: യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്. ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സ്‌പെയിനെ വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിലാണ് വിജയത്തിലെത്തിച്ച മൂന്നു ഗോളുകളും പിറന്നത്സെമിയിലെ പോലെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രാന്‍സ് ജയിച്ചുകയറിയത്.

64ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബല്‍ സ്‌പെയിനെ മുന്നിലെത്തിച്ചു. എന്നാല്‍ കരീം ബെന്‍സിമ(66), കൈലിയന്‍ എംബപ്പെ എന്നിവരിലൂടെ ഫ്രാന്‍സ് തിരിച്ചടിച്ചു. സ്പാനിഷ് താരങ്ങളുടെ ഓഫ് സൈഡ് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളിനു വിധിച്ചത്.

സെമിയില്‍ കരുത്തരായ ബല്‍ജിയത്തെ പിന്നില്‍നിന്നും തിരിച്ചടിച്ചു തോല്‍പ്പിച്ച ഫ്രാന്‍സ്, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമാനമായ രീതിയിലാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. സെമിയില്‍ ആദ്യ പകുതിയില്‍ 2-0ന് പിന്നിലായിരുന്ന ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചാണ് ജയിച്ചതെങ്കില്‍, ഇത്തവണ 1-0ന് പിന്നില്‍ നില്‍ക്കെ രണ്ടു ഗോള്‍ തിരിച്ചടിച്ച് വിജയവും കിരീടവും സ്വന്തമാക്കി. ക്യാ്ര്രപന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ നിര്‍ണായക സേവുകളും ഫൈനല്‍ വിജയത്തില്‍ ഫ്രാന്‍സിനു തുണയായി.

2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാന്‍ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷന്‍സ് ലീഗും നേടുന്ന ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി.