അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 2023ലെ സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കും


FEBRUARY 20, 2022, 9:55 AM IST

മുംബൈ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 2023ലെ സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കും. നാല് പതിറ്റാണ്ടിനിടെ ഇതാദ്യമാണങ്കിലും ഇത് രണ്ടാം തവണയാണ് ഇന്ത്യ ഐഒസി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1983ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിലാണ് അവസാനമായി ആതിഥേയത്വം വഹിച്ചത്.

ബീജിങില്‍ നടന്ന ഐഒസി 139ാമത് സെഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, കായിക മന്ത്രി അനുരാഗ് സിങ് താക്കൂര്‍, ഐഒസി അംഗം നിത അംബാനി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് നരീന്ദര്‍ ബത്ര എന്നിവരും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ഐഒസി അംഗം നിത അംബാനി.

2023ല്‍ ഐഒസി സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള സ്ഥാനാര്‍ത്ഥിത്വത്തെ 75 അംഗങ്ങള്‍ അംഗീകരിച്ചു. പങ്കെടുത്ത പ്രതിനിധികളില്‍ നിന്ന് മുംബൈയ്ക്ക് 99 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഭാവിയില്‍ യൂത്ത് ഒളിമ്പിക് ഗെയിംസിനും ഒളിമ്പിക് ഗെയിംസിനും ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിനുള്ള തന്റെ ദീര്‍ഘകാല പ്രതിബദ്ധതയും നിത അംബാനി യോഗത്തില്‍ വ്യക്തമാക്കി.

Other News