ഡാളസ്: ഫിഫ ലോകകപ്പ് 2026ന്റെ ഡാളസിനായി പ്രത്യേക ലോഗോ ഉള്‍പ്പെടെ ഔദ്യോഗിക ലോഗോകള്‍ ഫിഫ പുറത്തിറക്കി. ഫൈനല്‍, ബ്രോഡ്കാസ്റ്റ് സെന്റര്‍ ലൊക്കേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള തീരുമാനത്തിനായി ഡാളസ് കാത്തിരിക്കുന്നു
26 എന്ന അക്കത്തിന് മുമ്പില്‍ ലോകകപ്പ് ട്രോഫി ചിത്രീകരിച്ചതാണ് ലോഗോ. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന 16 സ്ഥലങ്ങളില്‍ ഒന്നായി ആര്‍ലിംഗ്ടണിലെ എ ടി ആന്‍ഡ് ടി സ്റ്റേഡിയത്തെ തെരഞ്ഞെടുത്തു. ഡാളസ് ഉള്‍പ്പെടെയുള്ള ഓരോ ആതിഥേയ നഗരത്തിനും അവരുടേതായ ഒരു ലോഗോ ലഭിച്ചു.
2026ലെ ലോക കപ്പ് ഞങ്ങളുടെ മുഴുവന്‍ മേഖലയെയും വിജയകരമാക്കും- ഡാളസ് സ്പോര്‍ട്സ് കമ്മീഷനില്‍ നിന്നുള്ള മോണിക്ക പോള്‍ പറഞ്ഞു. 'ഇത് ലോകത്തെ ശരിക്കും സ്വാഗതം ചെയ്യാനും അന്താരാഷ്ട്ര എക്‌സ്‌പോഷര്‍ നേടാനുമുള്ള അവസരമായിരിക്കണം.'
ക്ലൈഡ് വാറന്‍ പാര്‍ക്ക്, ഡാലസിലെ എ ടി ആന്റ് ടി ഡിസ്‌കവറി ഡിസ്ട്രിക്റ്റ്, എ ടി ആന്റ് ടി സ്റ്റേഡിയം, ടെക്‌സസ് ലൈവ് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളുള്ള ഒരു സ്‌കാവെഞ്ചര്‍ ഹണ്ടില്‍ ആരാധകര്‍ക്ക് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഉത്പന്നങ്ങള്‍ സ്വന്തമാക്കാം.
ഗെയിമുകള്‍ 3,000 പുതിയ തൊഴിലവസരങ്ങളും 400 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടങ്ങളും സൃഷ്ടിക്കുമെന്ന് ഡാളസ് സ്‌പോര്‍ട്‌സ് കമ്മീഷന്‍ വിശ്വസിക്കുന്നു.
- പി പി ചെറിയാന്‍