ബ്രസീലിന് കോപ്പ അമേരിക്ക കീരീടം


JULY 8, 2019, 1:18 PM IST

റിയോ ഡി ജനീറോ: പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം മണ്ണില്‍ ബ്രസീലിന് കോപ്പ അമേരിക്ക കീരീടം. ഒന്‍പതാം തവണയാണ് ഫുട്‌ബോള്‍ രാജാക്കന്മാര്‍ കോപ്പ അമേരിക്ക കപ്പില്‍ മുത്തമിടുന്നത്. കലാശപ്പോരില്‍ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ തോല്‍പിച്ചു.  ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു ബ്രസീല്‍.

 പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗോളിലാണ് ബ്രസീല്‍ ആദ്യം ലീഡ് നേടിയത്. ഗബ്രിയല്‍ ജീസസിന്റേതായിരുന്നുപാസില്‍ നിന്നായിരുന്നു എവര്‍ട്ടന്റെ ഗോള്‍. വലതു പാര്‍ശ്വത്തില്‍ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് കൊടുത്ത നീളന്‍ ക്രോസിന് മാര്‍ക്ക് ചെയ്യാതിരുന്ന എവര്‍ട്ടണ്‍ കാല്‍വച്ചു. 

44ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് ഗ്വരേരോ പെറുവിനെ ഒപ്പമെത്തിച്ചു. ബോക്‌സിലെ കൂട്ടകളിയില്‍ കാലിടറിയ തിയാഗോ സില്‍വയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. തുടര്‍ന്ന് കിക്കെടുത്ത ഗ്വരെരോയ്ക്ക് പിഴച്ചില്ല. വലത്തോട്ട് ഡൈവ് ചെയ്ത അലിസണെ കബളിപ്പിച്ച് ഗ്വരെരോ എതിര്‍വശത്തേയ്ക്ക് പന്ത് അടിക്കുകയായിരുന്നു. 

 അടുത്ത മിനിറ്റില്‍ തന്നെ ബ്രസീലിന്റെ രണ്ടാമത്തെ ഗോള്‍ വന്നു. മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ ആര്‍തര്‍ നാല് പെറു പ്രതിരോധക്കാരെ വെട്ടിമാറ്റി നല്‍കിയ ചിപ്പ് പാസ് ജീസസ് മനോഹരമായി ഗോളാക്കി.

ന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഗബ്രിയല്‍ ജീസസ് ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഎന്നാല്‍, അറുപത്തിയൊന്‍പതാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ജീസസ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് ബ്രസീല്‍ കിരീടനേട്ടത്തോടെ കളി അവസാനിപ്പിച്ചത്. തൊണ്ണൂറാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരന്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ ജയം ഉറപ്പിച്ചു. പന്തുമായി പെറു ബോക്‌സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ എവര്‍ട്ടണെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് 77ാം മിനിറ്റില്‍ ഫര്‍മിന്യോയ്ക്ക് പകരം ഇറങ്ങിയ റിച്ചാര്‍ലിസണ്‍ വലയിലാക്കിയത്.

പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് ബ്രസീല്‍ കോപ്പ ചാമ്പ്യന്മാരാകുന്നത്.  1999, 22, 49, 89, 97, 99, 2004 വര്‍ഷങ്ങളിലും 2007 ല്‍ അവസാനമായും അവര്‍ കിരീടം നേടി. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കപ്പ് ബ്രസീലിനായിരുന്നു.