ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


OCTOBER 13, 2020, 11:55 PM IST

ലിസ്ബൺ: ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതയായി പോർച്ചുഗീസ് സോക്കർ ഫെഡറേഷൻ അറിയിച്ചു. ലക്ഷണങ്ങൾ ഒന്നുമില്ലെന്നും റൊണാൾഡോ സുഖമായി ഇരിക്കുന്നതായും ഫെഡറേഷൻ അറിയിച്ചു, എന്നാൽ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത് എന്നാണെന്ന് വെളിപ്പെടുത്തിയില്ല. 

റൊണാൾഡോ ഞായറാഴ്ച ഫ്രാൻസിനെതിരെ  നേഷൻസ് ലീഗും കഴിഞ്ഞയാഴ്ച സ്പെയിനിനെതിരെ സൗഹൃദ മത്സരത്തിലും പങ്കെടുത്തിരുന്നു. ബുധനാഴ്ച സ്വീഡനെതിരെ നേഷൻസ് ലീഗ് നിശ്‌ചയിച്ചിരുന്ന മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറി. 

തിങ്കളാഴ്ച്ച യുവന്റസ് ഫോർവേഡ്, പോർച്ചുഗൽ ടീം അംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ എല്ലാവരും മേശക്ക് ചുറ്റും വളരെ അടുത്തായിരുന്നു ഇരിപ്പിടം. 'കളത്തിലും പുറത്തും ഒന്നിച്ച്' എന്ന പോർച്ചുഗൽ വാചകവും ട്വീറ്റിന് ഒപ്പം ചേർത്തിരുന്നു. 

റൊണാൾഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഒരു തവണ കൂടി ടീം അംഗങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയെന്നും എല്ലാവരും നെഗറ്റിവ് ആണെന്നും ഫെഡറേഷൻ അധികൃതർ പറയുന്നു. 

അന്റോനൈ ലോപ്സ്, ഷെസി ഫാന്റി എന്ന രണ്ട് പോർച്ചുഗൽ കളിക്കാർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കളിക്കാരുടെ ഇടയിൽ കൊറോണ ബാധിക്കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ  'ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന കാര്യം' എന്നാണ് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് അടുത്തിടെ പറഞ്ഞത്. 

യുവന്റസ് ക്ലബ്, സ്റ്റാഫിന് കൊറോണ ബാധിച്ചതിനെ തുടർന്ന് ഐസൊലേഷനിൽ ആയിരുന്നു. എന്നാൽ ഇത് മറികടന്ന് റൊണാൾഡോയും മറ്റ് ആറ് കളിക്കാരും അവരുടെ നാഷണൽ ടീമുകളിൽ തിരികെ എത്തിയത് വാർത്ത ആയിരുന്നു. 

Other News