400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ദലീല മുഹമ്മദ്


JULY 29, 2019, 2:55 PM IST

ന്യൂയോര്‍ക്ക്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തിരിക്കയാണ് ഒളിമ്പിക് ചാമ്പ്യനായ ദലീല മുഹമ്മദ്. യു.എസ് ചാമ്പ്യന്‍ഷിപ്പില്‍ 52.20 സെക്കന്റില്‍ ഓടിയെത്തിയാണ് 29കാരി പുതിയ റെക്കോഡിട്ടത്.  2003 ല്‍ റഷ്യയുടെ യുലിയ പെച്ചോന്‍കി തീര്‍ത്ത 52.34 സെക്കന്റിന്റെ റെക്കോര്‍ഡാണ് ദലീല തകര്‍ത്തത്.

ആദ്യ 300 മീറ്ററില്‍ തന്നെ ലീഡെഡുത്ത അമേരിക്കന്‍ താരം പിന്നീടൊരിക്കലും പുറകോട്ട് പോയില്ല.52.88 സെക്കന്റില്‍ ഫിനിഷ് ചെയ്ത സിഡ്‌ന മക്‌ലോഗിന്‍ വെള്ളി നേടി. ആഷ്‌ലി സ്‌പെന്‍സര്‍ക്കാണ് വെങ്കലം (53.11).

 പരിശീലകന്‍ റെക്കോഡ് ഭേദിക്കാനാകുമെന്ന് പറഞ്ഞ് പ്രചോദിപ്പിക്കാറുണ്ടെങ്കിലും ഇതൊരു സ്വപ്‌നനിമിഷമായാണ് അനുഭവപ്പെട്ടതെന്ന്  മത്സരശേഷം ദലീലപ്രതികരിച്ചു. നേരത്തെ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ അമേരിക്കന്‍ വനിതാ താരമായി ദലീല മാറിയിരുന്നു. 2016 റിയോ ഒളിമ്പിക്‌സിലാണ് ദലീല സ്വര്‍ണ്ണം നേടിയത്.

Other News