ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ധോണി ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി


JULY 13, 2019, 5:44 PM IST

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം മഹേന്ദ്രസിംഗ് ധോണിയുടെ രണ്ടാം ഇന്നിംഗ്‌സ് ബി.ജെ.പിയ്‌ക്കൊപ്പമാകുമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജയ് പസ്വാന്‍. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞ പസ്വാന്‍ ധോനി തന്റെ സുഹൃത്താണെന്നും അവകാശപ്പെട്ടു.

വാര്‍ത്താ ഏജന്‍സിയായ ഐഎന്‍സിയോട് സംസാരിക്കവേ ധോണി ബി.ജെ.പിയില്‍ തന്നെ ചേരുമെന്ന്പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അമിത്ഷായോടൊപ്പമിരുന്ന് ചര്‍ച്ച നടത്തുന്ന ധോണിയുടെ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ബി.ജെപി പ്രവേശം ധോണി തള്ളുകയും ചര്‍ച്ച അവിടെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ പസ്വാന്റെ പ്രസ്താവന പുറത്തുവന്നതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കയാണ്.