ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോനി ചോരതുപ്പി, ആരാധകര്‍ ഭയചകിതരായി


JULY 2, 2019, 7:15 PM IST

ബര്‍മിങാം: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ എം.എസ് ധോനി ചോരതുപ്പിയത് ആരാധകരെ ആശങ്കാകുലരാക്കി. എന്നാല്‍ മുറിവേറ്റ വിരല്‍ വായിലിട്ടതിന്റെ ഫലമായാണ് ധോനിയുടെ വായില്‍ നിന്നും ചോരവന്നതെന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ ആശ്വാസം കണ്ടെത്തി.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ധോനിയുടെ മെല്ലെപ്പോക്ക് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. സൗരവ് ഗാംഗുലി, നാസര്‍ ഹുസൈന്‍ എന്നീ കമന്റേറ്റര്‍മാരും മറ്റ് മാധ്യമങ്ങളും ധോനി ബൗണ്ടറികള്‍ കണ്ടെത്താത്തതിനെ വിമര്‍ശിച്ചു. എന്നാല്‍ പിച്ച് സ്ലോ ആയതിനാല്‍ പന്ത് ബാറ്റിലേയ്ക്ക് വരുന്നുണ്ടായിരുന്നില്ലെന്നും ഇതിന്റെ ഫലമായാണ് ധോനി ഇന്നിംഗ്‌സിന്റെ വേഗതകുറച്ചതെന്നും വെളിപെടുത്തി ക്യാപ്റ്റന്‍ കോലി രംഗത്തെത്തി.

 ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയും പത്രസമ്മേളനത്തില്‍ ധോനിയെ ന്യായീകരിച്ചിരുന്നു.