NOVEMBER 28, 2020, 6:40 AM IST
പനജി: ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ എ ടി കെ മോഹന്‍ ബഗാനെതിരെ ഈസ്റ്റ് ബംഗാളിന് തോല്‍വി. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിന് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് എ ടി കെ മോഹന്‍ ബഗാനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. 49-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ ടി കെ മോഹന്‍ ബഗാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 85-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് രണ്ടാം ഗോളും നേടിയതോടെ ഈസ്റ്റ് ബംഗാളിന്റെ തോല്‍വി പൂര്‍ണമാവുകയായിരുന്നു.