അയര്‍ലണ്ടിനെതിരെ ഇംഗ്ലണ്ട് 85 റണ്‍സിന് പുറത്ത്!


JULY 24, 2019, 7:29 PM IST

ലണ്ടന്‍: ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ ടെസ്റ്റില്‍ ക്രിക്കറ്റിലെ ശിശുക്കള്‍ക്കെതിരെ ഇംഗ്ലണ്ടിന് നാണം കെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോര്‍. ക്രിക്കറ്റിന്റെ കളിമുറ്റമായ ലോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് അയര്‍ലണ്ടിനെതിരെ 85 റണ്‍സിന് പുറത്തായി. ഉച്ചഭക്ഷണത്തിന് മുന്‍പ് ലോര്‍ഡില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ട് ആകുന്നത്.

എട്ട് ഇംഗ്ലിഷ് താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ജോണി ബെയര്‍‌സ്റ്റോ, മൊയീന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ ഡക്കായി.

23 റണ്‍സെടുത്ത ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഐറിഷ് ഫാസ്റ്റ് ബോളര്‍ ടിം മുര്‍ത്താഗ്അഞ്ച് വിക്കറ്റ് നേടി. ഒന്‍പത് ഓവര്‍ എറിഞ്ഞ മുര്‍ത്താഗ് 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റ് നേടിയത്. മാര്‍ക് ഡെയര്‍ മൂന്ന് വിക്കറ്റും ബോയ്ഡ് റാങ്കിന്‍ രണ്ട് വിക്കറ്റും അയര്‍ലന്‍ഡിനായി വീഴ്ത്തി. ഒരേയൊരു ടെസ്റ്റ് മാത്രമാണ് ഈ പര്യടനത്തില്‍ അയര്‍ലണ്ട് കളിക്കുക. അതുകൊണ്ടുതന്നെ അതില്‍ വിജയിക്കുന്ന പക്ഷം അവര്‍ക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കാം.