യൂറോ കപ്പില്‍ ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും ഒരേ ഗ്രൂപ്പില്‍


DECEMBER 2, 2019, 2:49 PM IST

സൂറിച്ച്: അടുത്തവര്‍ഷം നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിലെ മരണഗ്രൂപ്പായ എഫില്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ്, മുന്‍ചാമ്പ്യന്‍മാരായ ജര്‍മനി, യൂറോ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ എന്നിവര്‍ അണിനിരക്കും. പ്ലേ ഓഫ് വഴി ഒരു ടീംകൂടി ഈ ഗ്രൂപ്പിലെത്തും. ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ യുവേഫ ആസ്ഥാനത്തായിരുന്നു നറുക്കെടുപ്പ്.

യൂറോ ചാന്പ്യന്‍ഷിപ്പിന്റെ 60ാം വാര്‍ഷികം പ്രമാണിച്ച് 12 നഗരങ്ങളിലായാണ് അടുത്തവര്‍ഷം ടൂര്‍ണമെന്റ് നടക്കുന്നത്. ലോകകപ്പ് റണ്ണേഴ്‌സപ്പ് ക്രൊയേഷ്യയും സെമി ഫൈനലിസ്റ്റ് ഇംഗ്ലണ്ടും ഡി ഗ്രൂപ്പിലാണ്.

എ ഗ്രൂപ്പ്: തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് (വേദി: റോം, ബാകു)

ബി ഗ്രൂപ്പ്: ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ (വേദി: സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കോപ്പന്‍ഹേഗന്‍)

സി ഗ്രൂപ്പ്: ഹോളണ്ട്, യുക്രൈന്‍, ഓസ്ട്രിയ, പ്ലേ ഓഫ് ഡി/ എ ജേതാവ് ( വേദി: ആംസ്റ്റര്‍ഡാം, ബൂകാറെസ്റ്റ്)

ഡി ഗ്രൂപ്പ്: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപബ്ലിക്, പ്ലേ ഓഫ് ജേതാവ് സി (വേദി: ലണ്ടന്‍, ഗ്ലാസ്‌ക്കോ)

ഇ ഗ്രൂപ്പ്: സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, പ്ലേ ഓഫ് ജേതാവ് ബി (വേദി: ബില്‍ബാവോ, ഡബ്ലിന്‍)

എഫ് ഗ്രൂപ്പ്: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി പ്ലേ ഓഫ് ജേതാവ് എ/ഡി (മ്യൂണിച്ച്, ബുഡാപെസ്റ്റ്)