വിംബിള്‍ഡണില്‍ ഫെഡറര്‍ ദ്യോകോവിച്ച് ഫൈനല്‍


JULY 13, 2019, 12:42 PM IST

ലണ്ടന്‍: റോളിഡ് ഗാരോസ് മണ്‍കോര്‍ട്ടിലെ തോല്‍വിയ്ക്ക് വിംബിള്‍ടണ്‍ സെന്റര്‍കോര്‍ട്ട് പുല്‍കോര്‍ട്ടില്‍ പകരം വീട്ടി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തി. (7-6, 1-6, 6-3, 6-3) എന്ന സ്‌ക്കോറിനാണ് ഫെഡറര്‍ റാഫേല്‍ നദാലിനെ തോല്‍പിച്ചത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഫെഡററെ കീഴടക്കി നദാല്‍ കിരീടം ചൂടിയിരുന്നു.

സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിക്കാണ് ഫൈനലില്‍ ഫെഡററുടെ എതിരാളി. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടും. സെമിയില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ആഗുട്ടിനെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ഫൈനലില്‍ കടന്നത്. 

നീണ്ട പോരാട്ടം കണ്ട മത്സരത്തില്‍  നദാലിനെതിരെ ആദ്യ സെറ്റ് നേടിയ ഫെഡറര്‍ രണ്ടാം സെറ്റില്‍ അടിയറവ് പറഞ്ഞു.. ഒരു പോയിന്റ് മാത്രം വിട്ടുകൊടുത്ത് നദാല്‍ രണ്ടാം സെറ്റ് അനായാസം കീഴക്കിയെങ്കിലും അടുത്ത രണ്ടു സെറ്റുകളില്‍ 37 കാരനായ ഫെഡറര്‍ അവിശ്വസനീയമായി തിരിച്ചുവരികയായിരുന്നു.