ഫ്രഞ്ച് ഓപണില്‍ നിന്ന് ഫെഡറര്‍ പിന്മാറി


JUNE 6, 2021, 10:06 PM IST

പാരിസ്: റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നു  പിന്‍മാറി. നാലാം റൗണ്ടിലെത്തിയതിനു ശേഷമായിരുന്നു അപ്രതീക്ഷിത പിന്‍മാറ്റം.

കാല്‍മുട്ടിനു രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വര്‍ഷത്തെ വിശ്രമം ആവശ്യമായതിനാലും ശരീരം സംരക്ഷിക്കേണ്ടതിനാല്‍ പിന്‍വാങ്ങുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തേ വനിതാ സൂപ്പര്‍ താരം നവോമി ഒസാക ഫ്രഞ്ച് ഓപ്പണില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. 

മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരെ 7-6, 6-7, 7-6, 7-5ന് ഫെഡറര്‍ ജയം നേടിയിരുന്നു. മൂന്ന് മണിക്കൂറും 35 മിനിറ്റുമാണു മത്സരം നീണ്ടുനിന്നത്. കഴിഞ്ഞ 18 മാസത്തിന് ഇടയിലെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം കൂടിയായിരുന്നു ഇത്. 

ഫ്രഞ്ച് ഓപ്പണില്‍ കിരീടപ്പോരിനു താന്‍ യോഗ്യനല്ലെന്നു ഫെഡറര്‍ പറഞ്ഞിരുന്നു. വിംബിള്‍ഡണിന് വേണ്ടി താളം കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നതെന്നു ഫെഡറര്‍ വ്യക്തമാക്കിയിരുന്നു. 2020 ജനുവരി 30ന് ശേഷം ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ കളിച്ചിരുന്നില്ല.

Other News